
വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മന്ത്രി വി.എസ്. സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെത്തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കോവിഡിനെതിരെയുള്ള സർക്കാരിന്റെ പോരാട്ടത്തിൽ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്നതിനിടെയാണ് സുനിൽകുമാർ ആദ്യം കോവിഡ് ബാധിതനായത്. ശ്വാസംമുട്ടലിന് ഇൻഹേലർ ഉപയോഗിച്ചിരുന്നു. പ്രമേഹവും രക്തസമ്മർദവും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആയിരുന്നു ചികിത്സ.
അലർജി ഉള്ളതിനാൽ അദ്ദേഹത്തിന് വാക്സിൻ സ്വാകരിക്കാൻ കഴിഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങളിൽ രംഗത്തിറങ്ങി. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത്.