കേന്ദ്രം സംസ്ഥാനത്തിന് നല്കിയ വാക്സിന് തീര്‍ന്നു
തിരുവനന്തപുരം: കേന്ദ്രം നല്കിയ വാക്സിന് തീര്‍ന്നുവെന്നും ഈ വിഷയം വ്യാഴാഴ്ച ചേരുന്ന ചീഫ് സെക്രട്ടറി തല യോഗത്തില്‍ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് പ്രതിദിനം 135.04 മെട്രിക് ടണ്‍ ഓക്സിജന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ ആശുപത്രികളിലെ 2,906 ഐസിയു കിടക്കകളില്‍ 1,404 എണ്ണം കോവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്നു. ഐസിയു കിടക്കകളും ലഭ്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ഏഴായിരത്തിലേറെ ഐസിയു കിടക്കകളുണ്ട്. ഇതില്‍ രണ്ടായിരത്തോളം കോവിഡ് രോഗികള്‍ക്കായി മാറ്റി വച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ലഭ്യമാണ്. സ്വകാര്യ ആശുപത്രികളില്‍ 798 വെന്റിലേറ്റര്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.