
പിണറായി വിജയൻ മുഖ്യമന്ത്രിയായി സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി ഓഫീസിലെത്തിയത്.
സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141ാം നമ്ബര്‍ മുറിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഓഫീസിലെത്തിയ പിണറായി വിജയന്‍, ആദ്യ ഫയലില്‍ ഒപ്പിട്ടു.
വൈകുന്നേരം 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിലാണ് മന്ത്രിസഭ അധികാരമേറ്റത്. മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഐയിലെ കെ രാജനാണ് സത്യപ്രതിജ്ഞ ചെയ്തത്. വീണ ജോര്‍ജാണ് അവസാനം സത്യപ്രതിജ്ഞ ചെയ്തത്.




