
പി ടി തോമസ് എംഎൽഎ ഓഫിസിൽ സ്ഥിരം ആംബുലൻസ് സംവിധാനംഒരുക്കി
തൃക്കാക്കര നിയോജക മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും അത്യാവശ്യഘട്ടങ്ങളിൽ സാധരണക്കാർക്ക് ഉപയോഗിക്കുന്നതിനായി പി ടി തോമസ് എം എൽ എ ഓഫീസിൽ സ്ഥിരം ആംബുലൻസ് സംവിധാനം ഒരുക്കി.



ആശ്രയ കൊച്ചി ചാരിറ്റബിൾ ട്രസ്റ്റ് ആയി സഹകരിച്ചാണ് ആംബുലൻസ് സംവിധാനം ഒരുക്കിയത്. രാവിലെ 10ന് ആംബുലൻസ് സർവീസ് ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ ജോസഫ് അലക്സ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ ജോഷി പള്ളൻ, നൗഷാദ് പല്ലച്ചി നജീബ് വെള്ളക്കൽ, ഹസ്ക്കർ കല്ലു പുരക്കൽ എന്നിവർ സംബന്ധിച്ചു.