ലക്ഷദ്വീപ് വിഷയം: നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കും
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം കൊണ്ടുവരും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശ സമിതി യോഗമാണ് തീരുമാനമെടുത്തത്. ഈ വിഷയത്തില്‍ ഒന്നിലേറെ എംഎല്‍എമാര്‍ കത്ത് നല്‍കിയിരുന്നു. പ്രമേയം അവതരിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം നില്ക്കുന്ന നിലപാടാകും കേരളം സ്വീകരിക്കുക. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ച് പിന്തുണച്ച് പ്രമേയം പാസാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെയാണ് ലക്ഷദ്വീപ് ജനതയോടൊപ്പമാണ് കേരളമെന്ന് അറിയിച്ച് കൊണ്ട് പ്രമേയം പാസാക്കാന്‍ തീരുമാനിച്ചത്. പ്രമേയം പാസാക്കാന്‍ പ്രതിപക്ഷം ഒന്നടങ്കം പിന്തുണ നല്‍കിയതായി പിണറായി വിജയന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് ഇന്ന് ചേര്‍ന്ന കാര്യോപദേശ സമിതി യോഗമാണ് തീയതി നിശ്ചയിച്ചത്.
തിങ്കളാഴ്ചയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ആരംഭിക്കുന്നത്. അതിനിടെയാണ് പ്രമേയം അവതരിപ്പിക്കുക. പ്രമേയത്തിന്മേല്‍ ചര്‍ച്ചയും ഉണ്ടാവും. തുടര്‍ന്നാണ് പ്രമേയം പാസാക്കുക. കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി പത്തിന് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയാനും കാര്യോപദേശ സമിതി യോഗത്തില്‍ തീരുമാനിച്ചു.