
ക്ലബ് ഹൗസിലേക്ക് ഉള്ള വഴികൾ |വിജയ കഥ|
ക്ലബ് ഹൗസിലേക്ക് ഉള്ള വഴികൾ
ക്ലബ് ഹൌസ് അപ്ലിക്കേഷന്റെ ജനപ്രീതി വർദ്ധിക്കുന്നതിനനുസരിച്ച്, ക്ലബ് ഹൌസ് ഇൻവിറ്റേഷൻ എങ്ങനെ നേടാമെന്നാണ് പുതിയ യൂസേഴ്സ് അന്വേഷിക്കുന്നത് .
നിലവിൽ, ക്ലബ് ഹൗസിലേക്ക് പ്രവേശിക്കുന്നതിന് നിയമാനുസൃതമായ രണ്ട് വഴികൾ മാത്രമേയുള്ളൂ.ക്ലബ് ഹൗസിൽ അംഗത്വമെടുത്ത സുഹൃത്ത് വഴി ക്ലബ് ഹൌസ് വെയിറ്റിംഗ് ലിസ്റ്റിൽ ചേരുക, കാത്തിരിക്കുക. ഇതിന് എത്ര സമയമെടുക്കുമെന്നതിന് പ്രത്യേക ഉത്തരമില്ല.
വലിയ ശതമാനം ഉപഭോക്താക്കളെ ഉൾക്കൊള്ളാൻ കഴിയുന്ന വിധം ആപ്ലികേഷൻ വലിയ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടിരിക്കുകയാണ് മറ്റ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇതിനകം തന്നെ അവരുടെ ‘വോയ്‌സ്-ഒൺലി’ ഉൽപ്പന്നങ്ങളിൽ പ്രവർത്തിക്കുന്നു. ഇതോടെ , ഉപയോക്താക്കൾക്ക് കൂടുതൽ ഓപ്‌ഷനുകൾ ഉള്ള സംവിധാനങ്ങൾ ഉണ്ടാകും ഒപ്പം എളുപ്പമുള്ളത് ഉപഭോക്താക്കൾ തിരഞ്ഞെടുക്കും.
ക്ലബ് ഹൗസിന്റെ വിജയ
കഥടെക്നോളജിയുടെ വികാസത്തോടെ ഫോണിൽ ആളുകൾഏറ്റവും കുറച്ച് ഉപയോഗിച്ചിരുന്ന സംസാരത്തെ കേന്ദ്രീകരിച്ച് ഒരു സംരംഭകനും മുൻ Google എഞ്ചിനീയറും സൃഷ്ടിച്ച ക്ലബ് ഹൗസിന്റെ കഥ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്
രോഹൻ സേത്ത്, പോൾ ഡേവിസൺ എന്നിവരാണ് ക്ലബ് ഹൌസ് അപ്ലിക്കേഷന്റെ സ്ഥാപകർ. 2011 ൽ ഒരു പൊതു സുഹൃത്ത് വഴി ഇരുവരും കണ്ടുമുട്ടി, . 2019 വരെ, അവർ സ്വന്തം സംരംഭങ്ങളിൽ പ്രവർത്തിക്കുകയും നിരവധി വ്യത്യസ്തമായ പരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു . രോഹൻ മുൻപ് ഗൂഗിൾ ജീവനക്കാരനായിരുന്നു , പോൾ Pinterest- നൊപ്പം ഉണ്ടായിരുന്നു. തന്റെ മകൾ ലിഡിയയെ സഹായിക്കാനായി 2019 ൽ രോഹൻ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു പ്രോജക്ടിൽ അവർ വീണ്ടും ഒന്നിക്കുകയും ഓഡിയോ സ്പേസിൽ ഒരു ഉൽപ്പന്നം വികസിപ്പിക്കാനായി തീരുമാനിക്കുകയും ചെയ്തു .അതിന്റെ ഫലമായി 2020 മാർച്ചിൽ ക്ലബ് ഹൌസ് ആരംഭിച്ചു. മനുഷ്യന് വിർച്വൽ ആയി ഒരു സാമൂഹിക അനുഭവം കെട്ടിപ്പടുക്കുക എന്നതായിരുന്നു പ്രധാന ആശയം, അവിടെ പോസ്റ്റിംഗിനും പരോക്ഷ ഇടപെടലുകൾക്കും പകരം ഒരു ഉപയോക്താവിന് ഒരു മുറിയിലേക്ക് നടക്കാനോ അവിടെയുള്ള ആളുകളുമായി സംസാരിക്കാനും കഴിയണം . അപ്ലിക്കേഷനിലെ യൂസർബേസ് വളരെ ചെറിയ ബീറ്റ ടെസ്റ്ററുകളിൽ നിന്ന് ലോകമെമ്പാടുമുള്ള രണ്ട് ദശലക്ഷത്തിലധികം ഉപയോക്താക്കളായി വളർന്നു എന്നതാണ് ക്ലബ് ഹൗസിന്റെ വിജയ കഥ
2020 മാര്ച്ചില് ആരംഭിച്ച ക്ലബ് ഹൗസ് ആൻഡ്രോയിഡ് പതിപ്പ് മെയ് 2021 ഇൽ ആരംഭിച്ചതോടെ ആണ് കേരളമടക്കമുള്ള സ്ഥലങ്ങളില് വ്യാപക പ്രചാരം നേടിയത് ,മാത്രമല്ല കഴിഞ്ഞ ഒരാഴ്ചയാണ് മലയാളം ക്ലബ് ഹൗസിൽ ഇത്രയും ശബ്ദിച്ചത്. ലോക്ക് ഡൗണും , ക്വാറന്റീനും , കോവിഡ് എഫക്ടും നൽകുന്ന വിരസതയും ഒറ്റപ്പെടലും ഡിജിറ്റൽ ലോകം മറികടക്കുകയാണിപ്പോൾ സോഷ്യൽ മീഡിയകളിലൂടെ അതിന്റെ ഏറ്റവും പുതിയ ഇടം ആണ് ഇപ്പോൾ ക്ലബ് ഹൌസ് . പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്ലബ് ഹൌസ് പഴമയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കൂടിയാണ് .എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുകയാണ് ക്ലബ് ഹൗസില്……
ക്ലബ് ഹൗസ് ആപ്പിന്റെ ഐക്കണ് ഇമേജായുള്ളത് ഒരു സ്ത്രീയുടെ മുഖമാണ്. ഇവര് ആരാണ് എന്ന ചോദ്യവും ചിലര് നവമാധ്യമങ്ങളില് ഉന്നയിച്ചിരുന്നു. ക്ലബ് ഹൗസിന്റെ ആദ്യകാല അംഗങ്ങളില് പ്രമുഖയായിരുന്ന സാമൂഹ്യപ്രവര്ത്തകയും കലാകാരിയുമായ ഡ്രൂ കറ്റോക്കയുടെ ചിത്രമാണ് ക്ലബ് ഹൗസ് ഐക്കണ് ഇമേജായി നിര്ത്തിയിരിക്കുന്നത്. വോയിസ് ഓണ്ലി സോഷ്യല് മീഡിയ പ്ലാറ്റ്ഫോം ആണിത്ഇലോണ് മസ്കിനെ പോലെയുള്ള പ്രമുഖരുടെയും മറ്റ് ലോക നേതാക്കളുടെയും സാന്നിധ്യമാണ് ഈ പ്ലാറ്റ്ഫോമിനെ പ്രശസ്തമാക്കിയത്. …
ക്ലബ് ഹൌസ് റൂമുകൾ പ്രധാനമായും നാല് തരത്തിലുള്ള റൂമുകളാണ് ക്ലബ് ഹൌ സിലൂടെ ക്രിയേറ്റ് ചെയ്യാൻ കഴിയുകTypes Of RoomsWelcome: പുതിയ ഉപയോക്താക്കൾക്ക് സൈൻ അപ്പ് ചെയ്‌തതിനുശേഷം ക്രിയേറ്റ് ചെയ്യാൻ കഴിയുന്ന റൂമുകൾ ആണിത് . പുതിയ ഉപയോക്താവിന്റെ സുഹൃത്തുക്കൾക്ക് ഇതിൽ ചേരാൻ കഴിയും . പിന്നീട് ഇത് പബ്ലിക്ക് ആയി മാറ്റാൻ കഴിയും .
Open: ഏത് ഉപയോക്താവിനും ഈ റൂമിൽ ചേരാനാകും, മാത്രമല്ല ക്ലബ്ഹ .സിലെ ഏത് മുറിയുടെയും എല്ലാ സവിശേഷതകളും ഇവിടെ ലഭ്യമാണ് , പൊതു ചർച്ചകൾ , സമകാലിക സാമുക്തിക വിഷയങ്ങൾ ഒക്കെ ചർച്ചച്വയ്യാനായുള്ള വേദിയായി ഇതിനെ കാണാം ..Closed: പ്രത്യേകമായി ചേർത്ത അല്ലങ്കിൽ ഇൻവിറ്റേഷൻ ലഭിച്ചവർക്ക് ആണ് ഇതിൽ പങ്കെടുക്കാൻ ആകുക ആളുകൾക്ക് മാത്രമേ ചേരാനാകൂ.
ഇത് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പബ്ലിക്ക് അല്ല ക്ലോസ്ഡ് ആണ് Social: സോഷ്യൽ ആയുള്ള കണക്ഷൻ അനുസരിച്ച് ഹോസ്റ്റ് പിന്തുടരുന്ന ആളുകളെ മാത്രമേ മുറിയിൽ അനുവദിക്കൂ. ഹോസ്റ്റിന് മോഡറേറ്റർമാരെ ചേർക്കാനും കൂടുതൽ ആളുകൾക്ക് മുറി തുറക്കാനും കഴിയും, റൂമുകളെക്കുറിച്ച് പറഞ്ഞു ഇനി വിവിധ തരാം റോളുകളെക്കുറിച്ച് പറയാം
Types Of RolesSpeakers: റൂം ക്രിയേറ്റ് ചെയുന്ന വ്യക്തിയാണ് സ്പീക്കർ. ഒരു മുറിയിൽ സംസാരിക്കാൻ സ്പീക്കക്കറിന് മാത്രമേ കഴിയുകയുള്ളു . പങ്കെടുക്കുന്നവരെല്ലാം ശ്രോതാക്കളായി മുറിയിൽ ചേരുന്നു, സ്പീക്കർ ക്ഷണിച്ചാൽ മാത്രമേ സംസാരിക്കാൻ കഴിയു Moderators: മറ്റ് സ്പീക്കറുകളെ ചേർക്കാനും നിശബ്ദമാക്കാനും നീക്കംചെയ്യാനുമുള്ള കഴിവുള്ള സ്പീക്കറുകളാണ് മോഡറേറ്റർമാർ. അവർ സംഭാഷണത്തെ നയിക്കുകയും സ്പീക്കറുകളുടെ ഗ്രൂപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. Listeners: ശ്രോതാക്കൾ അല്ലങ്കിൽ പ്രേക്ഷകർക്ക് സംഭാഷണം ചെയ്യാൻ കഴിയില്ല മോഡറേറ്റർ അനുവദിച്ചാൽ കഴിയും ,

SatsTalks