ഒരു അധ്യാപിക ആരായിരിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു ലില്ലി ടീച്ചർ.| അഡ്വ. ചാർളി പോൾ
എന്റെ ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥ – മലയാറ്റൂർ സെന്റ് തോമസ് ഹൈസ്ക്കൂൾ അധ്യാപിക ലില്ലി ടീച്ചർക്ക് ആദരാഞ്ജലികൾ . ഒരു അധ്യാപിക ആരായിരിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു ലില്ലി ടീച്ചർ. അതിശ്രേഷ്ഠവും പാവനവുമായ നിയോഗം ആത്മാർത്ഥതയോടെ നിർവ്വഹിച്ചു. ചരിക്കേണ്ട മാർഗ്ഗം കാണിച്ചു തന്നു. ആരോഗ്യമുള്ള മനസ്സിനെ സൃഷ്ടിച്ചു തന്നു. മൂല്യങ്ങൾ പകർന്നു തന്നു. പെറ്റമ്മയെ പോലെ സ്നേഹിച്ചു.
ഭാരതീയ സങ്കല്പം അനുസരിച്ച് സർവ്വ ഗുണങ്ങളുടെയും വിളനിലമായിരുന്നു ലില്ലി ടീച്ചർ. സ്നേഹവും സഹാനുഭൂതിയുമാണ് അധ്യാപകന് വേണ്ട പ്രഥമ ഗുണം ഇത് രണ്ടുമായിരുന്നു ലില്ലി ടീച്ചർ. കുട്ടികളെ അഗാധമായി സ്നേഹിച്ചു. പ്രചോദിപ്പിച്ചു , ആകർഷിച്ചു. ആശ്ചര്യപ്പെടുത്തി, പുതുമ മങ്ങാതെ പഠിപ്പിച്ചു , മാർഗ്ഗദർശനം നടത്തി , ദിശാബോധം പകർന്നു.ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന സ്നേഹത്തിന്റെ മന്ത്രസ്വരമായിരുന്നു ലില്ലി ടീച്ചർ.
ഈശ്വരന്റെ വരദാനമായിരുന്നു ടീച്ചർ. ശിക്ഷ്യർക്ക് നെഞ്ചിലേറ്റി ലാളിക്കാൻ കഴിയുന്ന മാതൃക. Talented, Elegant, Awesome , charming, Helpful, Efficient, Respect ful. അധ്യാപനത്തിലൂടെ കുട്ടികളിൽ യഥാർത്ഥ സന്തോഷവും അറിവും സ്നേഹവും നിറച്ചു തന്ന പ്രിയപ്പെട്ട ടീച്ചർ. സ്നേഹത്തിന്റെ നിറകുടമായിരുന്ന പ്രിയപ്പെട്ട ലില്ലി ടീച്ചറിന് ഒരിക്കൽക്കൂടി ആദരാഞ്ജലികൾ –
പ്രണാമം –
ആത്മശാന്തിക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നു. കുടുംബാംഗങ്ങളുടെ അഗാധമായ ദുഃഖത്തിൽ പങ്കു ചേരുന്നു.
– അഡ്വ. ചാർളി പോൾടീച്ചറിന്റെ വിദ്യാർത്ഥി