
അവരുടെ കഞ്ഞി കുടി മുട്ടിക്കാനുള്ള ഈ ഹീന ശ്രമത്തിന് ജോസ് കെ മാണി കൂട്ടുനിൽക്കില്ലന്ന് പ്രത്യാശിക്കാം.
ഞാൻ ഇതുവരെ വിചാരിച്ചിരുന്നതു പ്രകാരം ഈ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്കുള്ള പ്രായയോഗ്യത അത് തൊണ്ണൂറ് വയസ്സ് പിന്നിട്ടവർക്കാണെന്നുള്ളതായിരുന്നു.ഇതിപ്പോൾ , ചുള്ളരിൽ ചുള്ളനായ സുന്ദര കുട്ടപ്പൻ ജോസ് .കെ.മാണി

ആ സ്ഥാനത്തേക്ക് വന്നേക്കുമെന്ന വാർത്തയറിഞ്ഞപ്പോൾ ,സാറേ…. കോരിത്തരിച്ചു പോയി.ഇനി അതിന് വല്ല വിഘ്നവും സംഭവിച്ചാൽ കാർഷിക കമ്മീഷൻ പദവി ജോസ്മോനുവേണ്ടി സൃഷ്ടിക്കും. അല്ല പിന്നെ …
. മുന്നണി രാഷ്ട്രീയത്തിൽ നന്ദികേടിന്റെ കാലം ഇതോടെ അവസാനിച്ചു. അതു പോട്ടെ….ജോസ് മോൻ ത്യജിച്ച രാജ്യസഭാ സീറ്റ്ഇതിന് പകരം ലഭിക്കുമെങ്കിൽ അതിപ്പോൾ ലാഭകരമെന്ന് പറയാനാകില്ല.
ഈ സാഹചര്യത്തിൽ അവിടെ ചെന്നിരുന്നിട്ടും കാര്യമില്ലല്ലോ.അഖില ലോക ഇടതുപക്ഷ നേതാക്കൻമാരിൽ ഏറ്റവും ഭാഗ്യവാനായ സഖാവ് : വി.എസിനു വേണ്ടിയാണെത്രെ, കഴിഞ്ഞ ടേമിൽ ഈ സ്ഥാനം ക്യാബിനറ്റ് റാങ്കിന് തുല്യമാക്കിയത്.എന്നുവച്ചാൽ ,ഒരു മുഴുവൻമന്ത്രിക്ക് സമാനം. (ആ കമ്മീഷന്റെ ഭരണ പരിഷ്കാരത്തിന്റെ മികവിലാണോ ഇത്തവണ ചരിത്രമായ തുടർ ഭരണം ഉണ്ടായതെന്നറിയില്ല. കോടികണക്കിന് രൂപ ആ ഇനത്തിൽ കടലിൽ കായം കലക്കിയ പോലായന്നറിയാം)
തുറന്നു പറഞ്ഞാൽ പ്രായമായവരെ കുടിയിരുത്തി ആദരിക്കാനുള്ള ഏറ്റവും നല്ല പോംവഴി.ആ അളവ് കോലു വച്ചു നോക്കിയാൽ അതിന് യോഗ്യതയുളവർ, ഇന്ന് സി.പി.എമ്മിൽ തന്നെ ആവശ്യത്തിലധികം ഉണ്ട്.
അവരുടെ കഞ്ഞി കുടി മുട്ടിക്കാനുള്ള ഈ ഹീന ശ്രമത്തിന് ജോസ് കെ മാണി കൂട്ടുനിൽക്കില്ലന്ന് പ്രത്യാശിക്കാം.

Boban Varapuzha