
…ഡാഡി ടുഡേ ആൾസോ ഐ മിസ്സ് യു. നെടുമ്പാശ്ശേരിയിലെ വലിയ വിമാനത്താവളം കുഞ്ഞു ജോസഫിന്റെ ആരുമറിയാത്ത കഥ കൂടിയാണ്.
*ടുഡേ ആൾസോ ഐ മിസ്സ് യു ഡാഡി*
വർഷങ്ങൾക് മുൻപ് മഴ നന്നായി പെയ്യുന്ന ഒരു വൈകുന്നേരമാണ് മേനകയിലെ ജി. സി. ഡി എ ഷോപ്പിങ് കോംപ്ലക്സിലെ വി. ജെ. കുര്യന്റെ ഓഫീസ് മുറിയിലെത്തുന്നത്.
നെടുമ്പാശേരി വിമാനത്തതവളത്തിന്റെ മാനേജിങ് ഡയറക്ടർ ആയ കുര്യൻ പത്രക്കാരെ കാണുന്നത് ഓഫീസ് സമയം കഴിഞ്ഞിട്ടാവും. കൃത്യ സമയത്ത് എത്തുന്ന പത്രകാരോട് എന്നും അദ്ദേഹത്തിന് ഒരു മതിപ്പുണ്ടായിരുന്നു. വിമാനത്താവളത്തിന് സ്ഥലമെടുപ്പ് മുതൽ വാർത്തകൾ നൽകാനായി ഞാൻ അദ്ദേഹത്തെ വിടാതെ കുടിയിരുന്നു . പല പത്രക്കാർക്കും വിമാനത്താവളം വരുമോ എന്ന് അന്ന് സംശയമുണ്ടായിരുന്നു.

നെടുമ്പാശേരയിലെ ഇഷ്ടിക പാടം ഇന്നത്തെ ആധുനിക സിയാൽ എയർപോർട്ട് ആവുമെന്ന് സങ്കൽപ്പിക്കാൻ കഴിയുമോ?.
തിരുവനന്തപുരത്തെ സീനിയർ ഐ.എ, എസ് ഉദ്യോഗസ്ഥർ നെടുമ്പാശേരിയിൽ കാളവണ്ടിയെങ്കിലും ഇറങ്ങുമോ എന്ന് കുര്യന്റെ മുഖത്തു നോക്കി ചോദിച്ചിരുന്നു എന്ന് കുര്യൻ തന്നെ ഒരിക്കൽ എന്നോട് പറഞ്ഞു.
മഴ കാരണം നന്നായി നനഞ്ഞാണ് കുര്യന്റെ അടുത്തെത്തിയത്. നല്ല മഴയാ അല്ലെ ജോർജ്. അതേയെന്ന് ഞാൻ തലയാട്ടി. വിമാനത്താവളം നെടുമ്പാശ്ശേരിൽ ഉയർന്നു വരുന്നതിന്റെ സന്തോഷം കുര്യൻ മറച്ചു വെച്ചില്ല. പുറത്ത് ശക്തമായ മഴ. ഓഫീസിൽ നിന്നു ജനാലയിലൂടെ മറൈൻ ഡ്രൈവ് കായലിൽ മഴത്തുള്ളികൾ കാറ്റടിച്ചു പറന്നുനടക്കുന്നു.സാവധാനം കുര്യൻ സംസാരിച്ച് തുടങ്ങി. പതിഞ്ഞ ശബ്ദത്തിലാണ് ഓരോ വാക്കും. പിന്നെ അതങ്ങനെ ഒഴുകി നീങ്ങും.
വർഷങ്ങൾക് മുൻപ് വിമാനത്താവളത്തിന് സ്ഥലമെടുക്കുന്ന സമയത്താണ്,കുര്യൻ ചെറിയ മകൻ ജോസഫ് കുര്യന്റെ കഥ എന്നോട് പറഞ്ഞത്.
ആകാലത്തു മൊബൈൽ ഫോൺ വന്നിട്ടില്ല. കുര്യന്റെ വീട്ടിലേക്ക് വരുന്ന ലാൻഡ് ഫോൺ കാളുകളുടെ പേരുവിവരം ചെറിയ മകനായ ജോസഫ് ഒരു തുണ്ട് കടലാസിൽ കൃത്യമായി എഴുതിവെക്കും. മകൻ ഉറങ്ങി കഴിഞ്ഞാവും വിമാനത്താവള നിർമാണചുമതലയുമായി തിരക്കിട്ട് ഓടി നടക്കുന്ന കുര്യൻ പാതിരാത്രി വീട്ടിലെത്തുക. ലാൻഡ് ഫോണിന് അടുത്ത് കടലാസിൽ പേരും, ചിലതിൽ നമ്പറും കൃത്യമായി എഴുതി വെച്ചിട്ടുണ്ടാവും. ഏറ്റവുമൊടുവിൽ വടിവോത്ത അക്ഷരത്തിൽ മകൻ എഴുതിയത് കുര്യൻ വായിക്കും....ഡാഡി ടുഡേ ആൾസോ ഐ മിസ്സ് യു. നെടുമ്പാശ്ശേരിയിലെ വലിയ വിമാനത്താവളം കുഞ്ഞു ജോസഫിന്റെ ആരുമറിയാത്ത കഥ കൂടിയാണ്.
സിയാലിന്റെ പടിയിറങ്ങുന്ന വി. ജെ കുര്യനെ കുറിച് വളർന്നു വലുതായ ഇന്നത്തെ മകൻ ഡോ. ജോസഫ് കുര്യന് അഭിമാനപ്പൂർവം മനസ്സിൽ സൂക്ഷിക്കാവുന്ന സ്മരണ.

George Mathew