പരസ്പര വിദ്വേഷമോ, സംശയമോ, ആശങ്കയോ വളര്‍ത്തുന്ന ഒരു പരാമര്‍ശവും ആരും ഇനി നടത്തരുതേ. അപേക്ഷയാണിത്.

Share News

സോഷ്യല്‍ മീഡിയയിലെ വര്‍ഗീയത വളര്‍ത്തുന്ന കുറിപ്പുകളും കമന്റുകളും അസാനിപ്പിക്കുക. പരസ്പര വിദ്വേഷമോ, സംശയമോ, ആശങ്കയോ വളര്‍ത്തുന്ന ഒരു പരാമര്‍ശവും ആരും ഇനി നടത്തരുതേ. അപേക്ഷയാണിത്. എന്തെങ്കിലും പരിഹരിക്കാനുണ്ടെങ്കില്‍ അതു ബന്ധപ്പെട്ടവരും സര്‍ക്കാരും കോടതികളുമാണു പരിഹരിക്കേണ്ടത്. വിശ്വാസികള്‍ സംയമനം പാലിക്കുക.

ഹിന്ദുക്കളും ക്രൈസ്തവരും മുസ്‌ലിംകളും എത്ര സ്‌നേഹത്തോടെയാണു കേരളത്തില്‍ കഴിയുന്നത്, അല്ലെങ്കില്‍ കഴിഞ്ഞിരുന്നത്. കാഞ്ഞിരപ്പള്ളിയിലെ ജെസ്യൂട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളായ എ.കെ.ജെ.എമ്മിലും അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലും പാലാ സെന്തോമസ് കോളജിലുമാണ് ഞാന്‍ പഠിച്ചത്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം തിരിച്ചുള്ള ചിന്തകളോ, സംസാരമോ ഒരിക്കല്‍ പോലും ഉണ്ടായതായി ഓര്‍മയില്ല.

നമ്മള്‍ എല്ലാവരും ഒരേ മനുഷ്യ കുടുംബത്തിലെ സഹോദരീ, സഹോദരന്മാരാണ്. ഒരു ചുവപ്പു ചോരയുള്ളവര്‍. ജാതിയും മതവും നോക്കിയല്ലല്ലോ കോവിഡും കാന്‍സറും പനിയുമൊക്കെ വരിക. സമാധാനത്തോളം നല്ലതു വേറൊന്നുമില്ല.

George Kallivayalil

Share News