ഗാർഹിക സഭാ പ്രാർത്ഥന പ്രകാശനം ചെയ്തു
അനുദിന കുടുംബ പ്രാർത്ഥന കൂടുതൽ ഫലവത്താക്കണമെന്ന ലക്ഷ്യത്തോടെ എറണാകുളം കുടുംബ പ്രേഷിത കേന്ദ്രം പ്രസിദ്ധീകരിച്ച ഗാർഹിക സഭാ പ്രാർത്ഥന പുസ്തകം എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരിആർച്ചു ബിഷപ് മാർ ആൻറണി കരിയിൽ പ്രകാശനം ചെയ്തു .
സീറോ മലബാർ മാതൃവേദിയുടെ അന്തർദേശീയ പ്രസിഡന്റ് ശ്രീമതി കെ. വി. റീത്താമ്മയും ഭർത്താവു ശ്രീ . ആന്റണി ജെയിസും ചേർന്ന് ആദ്യ കോപ്പി ഏറ്റുവാങ്ങി .
ഗാർഹിക സഭയായ കുടുംബത്തിന്റെ ദൈവശാസ്ത്രവും തനതായ ആദ്ധ്യാത്‌മികതയും ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഈ പ്രാർത്ഥന കുടുംബങ്ങൾക്ക് തങ്ങളുടെ ദൈവവിളിയിൽ വളരുവാൻ സഹായകമാകുമെന്ന് ആർച്ചു ബിഷപ് മാർ ആൻറണി കരിയിൽ പ്രസ്താവിച്ചു . സിഞ്ചെല്ലൂസ്സുമാരായ.ഫാ. ജോസ് പുതിയേടത്ത് ഫാ. ഹോർമിസ് മൈനാട്ടി , , വൈസ് ചാൻസലർ ഫാ. ജസ്റ്റിൻ കൈപ്രൻപാടാൻ , കുടുംബപ്രേഷിതകേന്ദ്രം ഡയറക്ടർ ഫാ. അഗസ്റ്റിൻ കല്ലേലി, അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ. ജോയ്സൺ പുതുശ്ശേരി , ഫാ. ജിജു തുരുത്തിക്കര , കുടുംബപ്രേഷിത കേന്ദ്രത്തിലെ സിസ്റ്റേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു .
10 രൂപ നിരക്കിൽ പുതിയ പ്രാർത്ഥനയുടെ കോപ്പി കുടുംബ പ്രേഷിത കേന്ദ്രം ഓഫീസുകളിൽ ലഭ്യമാണ് .
ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും നൽകുവാൻ , അച്ചടിക്ക് വേണ്ടിവരുന്ന തുക മാത്രം നൽകിയാൽ മതി . കോപ്പികൾക്കു വിളിക്കുക. 0484-2462607, 93 87 07 46 49