കർഷകന്റെ വേദന അറിയാത്തവർ ഫ്ലാറ്റിൽ ഇരുന്നു ഉപദേശിക്കരുത്.

Share News

കുറേ വർഷങ്ങളായി നമുക്ക് അന്നം തരാൻ വേണ്ടി, തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന കർഷകർ തങ്ങളുടെ കൃഷിയെ വന്യജീവികളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു.

കൃഷി നാശം സംഭവിച്ചതിൽ മനംനൊന്തും കൃഷി ലോൺ തിരിച്ചടക്കാൻ കഴിയാതെ വിഷമിച്ചും സ്വന്തം ജീവനൊടുക്കിയ കർഷരെ ഓർത്തുകൂടെ നാം ദുഖിക്കേണ്ടേ….

അവർക്കും ഉണ്ടായിരുന്നില്ലേ മക്കൾ…നമ്മൾ ആരെങ്കിലും അവനെ ഓർത്തു വിഷമിച്ചോ….

അവനുവേണ്ടി കേസ് നടത്തിയോ….

അവനു ഒരു സഹായം കൊടുക്കാൻ നമ്മുക്ക് കഴിഞ്ഞോ….

ആനയുടെ കേസിൽ എന്നപോലെ മാധ്യമങ്ങളിൽ അവന്റെ ദയനീയ അവസ്ഥ അവതരിപ്പിച്ചോ…..

ഇല്ലാ…..

കാട്ടുപന്നിയും ആനയും കുരങ്ങനും എല്ലാം പറമ്പിൽ വന്നു എല്ലാ വിളകളും നശിപ്പിക്കുമ്പോൾ കർഷകന്റെ ചങ്കിൽ ഇടിക്കുന്നത് നൊമ്പരത്തിന്റെ താളമാണ്…

ആ നൊമ്പരം അവന്റെ ഭാര്യയെയും മക്കളെയും ഓർത്തും അവരുടെ ഒട്ടിയ വയറിനെയും ഓർത്താണ്….

അതും കൂടെ നമ്മൾ കാണണ്ടേ….

കർഷകന്റെ വേദന അറിയാത്തവൻ ഫ്ലാറ്റിൽ ഇരുന്നു ഉപദേശിക്കരുത്….

മൃഗങ്ങളോട് മാത്രമല്ല മനുഷ്യരോടും നമുക്ക് മനുഷ്യത്വം കാണിക്കാം….

അല്ലെങ്കിൽ മനുഷ്യത്വം എന്തെന്നറിയാത്ത മനുഷ്യൻമാർ ജന്മമെടുക്കും….

Babu George

Share News