അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള തീരുമാനം വിദ്യാർത്ഥിനിയുടെ കുടുംബത്തിനും വിദ്യാർത്ഥികൾക്കും നീതി ഉറപ്പാക്കും.

Share News

വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കും. അധ്യാപകർ കുറ്റക്കാരെങ്കിൽ നടപടിയെടുക്കും.

വാർഡനെ സ്ഥാനത്തുനിന്ന് മാറ്റിനിർത്താൻ മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. സ്റ്റുഡന്റ്സ് യൂണിയൻ രൂപീകരിക്കുന്നത് തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കി വേണമെന്നും മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോളേജിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം ഒരുക്കും.

ഗ്രീവൻസ് സെൽ ശക്തമാക്കും. ആർക്കെതിരെയും പ്രതികാര നടപടിയുണ്ടാകില്ല.

സർക്കാരെടുത്ത മുൻകയ്യിനോട് വിദ്യാർഥിസമൂഹവും മാനേജ്‌മെന്റും ക്രിയാത്മകമായി പ്രതികരിച്ചതിലും സമരപരിപാടികൾ അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചതിലും സന്തോഷമുണ്ട്.

മന്ത്രി ഡോ .ആർ ബിന്ദു

Share News