അച്ചടക്കവും സദാചാരവും ഇല്ലാതെ വിദ്യാഭ്യാസം സാധ്യമോ?

Share News

അ​​​റി​​​വും ജ്ഞാ​​​ന​​​വും സ്വാ​​​യ​​​ത്ത​​​മാ​​​ക്കി​​​യ ഗു​​​രു​​​ക്ക​​​ന്മാ​​​ർ​​​ക്ക് ശി​​​ഷ്യ​​​പ്പെ​​​ട്ട്, തി​​​ക​​​ഞ്ഞ അ​​​നു​​​സ​​​ര​​​ണ​​​യോ​​​ടും എ​​​ളി​​​മ​​​യോ​​​ടും കൂ​​​ടെ ച​​​രി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ല​​​ക്ഷ്യം പ്രാ​​​പി​​​ക്കാ​​​നാ​​​വൂ.

കാ​​​ല​​വും ലോ​​​ക​​വും മാ​​​റി​​​യെ​​​ങ്കി​​​ലും മ​​​നു​​​ഷ്യ​​​ൻ മ​​​നു​​​ഷ്യ​​​ൻ ത​​​ന്നെ​​​യാ​​​ണ്; വി​​​ശ​​​പ്പും ദാ​​​ഹ​​​വും വി​​​കാ​​​രവി​​​ചാ​​​ര​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന ആ​​​ദി​​​മു​​​ത​​​ലേ​​​യു​​​ള്ള അ​​​തേ​​​ മ​​​നു​​​ഷ്യ​​​ൻ! ജ​​​ന​​​ന​​​വും മര​​​ണ​​​വു​​​മു​​​ള്ള മ​​​നു​​​ഷ്യ​​​ൻ; ജീ​​​വി​​​തം ജീ​​​വി​​​ച്ചു​​​ത​​​ന്നെ തീ​​​ർ​​​ക്കേ​​​ണ്ട മ​​​നു​​​ഷ്യ​​​ൻ. മ​​​നു​​​ഷ്യ​​​നു​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം തി​​​ക​​​ച്ചും പ്ര​​​സ​​​ക്ത​​​മാ​​​ണ്. ആ​​​ധു​​​നി​​​കമ​​​നു​​​ഷ്യ​​​നെ സം​​​ബ​​​ന്ധി​​​ച്ച്, ക​​​ഴി​​​യു​​​ന്ന​​​ത്ര അ​​​റി​​​വ് സം​​​ഭ​​​രി​​​ക്കു​​​ക എ​​​ന്ന​​​ത് ജീ​​​വ​​​സ​​​ന്ധാ​​​ര​​​ണ​​​ത്തി​​​ന് ഏ​​​റ്റ​​​വും ആ​​​വ​​​ശ്യ​​​മാ​​​യി​​ത്തീ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്നു. ഈ ​​​അ​​​റി​​​വ്, അ​​​വ​​​നെ തൊ​​​ഴി​​​ൽ നേ​​​ടു​​​ന്ന​​​തി​​​ന് പ്രാ​​​പ്ത​​​നാ​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മെ ജ്ഞാ​​​നം ആ​​​ർ​​​ജി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കു​​കൂ​​​ടി ന​​​യി​​​ച്ചാ​​ലേ സ​​​മാ​​​ധാ​​​ന​​​പൂ​​​ർ​​​ണ​​​മാ​​​യ ജീ​​​വി​​​തം സാ​​​ധ്യ​​​മാ​​​വൂ. നേ​​​ടു​​​ന്ന അ​​​റി​​​വ് ജീ​​​വി​​​താ​​​നു​​​ഭ​​​വ​​​ങ്ങ​​​ളോ​​​ടും പ്ര​​​പ​​​ഞ്ചസ​​​ത്യ​​​ങ്ങ​​​ളോ​​​ടും മൂ​​​ല്യ​​​ങ്ങ​​​ളോ​​​ടും ചേ​​​ർ​​​ത്തു​​​വ​​​ച്ച് ധ്യാ​​​നി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ​​​യാ​​​ണ് ജ്ഞാ​​​നം സി​​​ദ്ധി​​​ക്കു​​​ക.

ജ്ഞാനം നം എ​​​ന്ന ദൈ​​​വി​​​ക ദാ​​​ന​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​പ്പെ​​​ടാ​​​നു​​​ള്ള അ​​​റി​​​വ് സ​​​മ്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ ഇ​​​രി​​​പ്പി​​​ട​​​മാ​​​യ ദേ​​​വാ​​​ല​​​യം എ​​​ന്നു​​​ത​​​ന്നെ​​​യാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. അ​​​താ​​​യ​​​ത് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ പ​​​രി​​​ശു​​​ദ്ധ​​​മാ​​​യ സ്ഥ​​​ല​​​മാ​​​ണ്. അ​​​വി​​​ട​​​ത്തെ അ​​​ന്ത​​​രീ​​​ക്ഷ​​​വും പെ​​​രു​​​മാ​​​റ്റ രീ​​​തി​​​ക​​​ളും അ​​​തി​​​ന് ചേ​​​ർ​​​ന്ന​​​താ​​​യി​​​രി​​​ക്ക​​​ണം. അ​​​മ​​​ൽജ്യോ​​​തി എ​​ൻ​​ജി​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ സ​​​മീ​​​പ​​​കാ​​​ല സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട്, സ്വാ​​​ശ്ര​​​യ കോ​​​ള​​ജു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ച്ച​​​ട​​​ക്ക​​​ത്തി​​ന്‍റെ​​യും സ​​​ദാ​​​ചാ​​​ര​​​ത്തി​​​ന്‍റെ​​യും പേ​​​രി​​​ൽ ക​​​ടു​​​ത്ത മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്നു​​​ണ്ട് എ​​​ന്ന, മു​​​ൻ അ​​​ധ്യാ​​​പി​​​ക കൂ​​​ടി​​​യാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യാ​​​ണ് ഈ ​​​കു​​​റി​​​പ്പ് എ​​​ഴു​​​താ​​​ൻ പ്രേ​​​ര​​​ണ​​യാ​​​യ​​​ത്.

നല്ല സ്കൂളും കോളജും എവിടെ?

കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ​​​ക്കു​​​റി​​​ച്ച് പ്ര​​​ത്യേ​​​കി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല​​​ല്ലോ. ഇ​​​വി​​​ട​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ, കാ​​ലാ​​​കാ​​​ല​​​മു​​​ണ്ടാ​​​യ ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ളു​​​ടെ പൂ​​​ർ​​​ണ ആ​​​ശീ​​​ർ​​​വാ​​​ദ​​​ത്തോ​​​ടെ അ​​​ഴി​​​ഞ്ഞാ​​​ടി​​​യ അ​​​ധ്യാ​​​പ​​​ക-​​വി​​​ദ്യാ​​​ർ​​​ഥി രാ​​​ഷ്‌​​ട്രീ​​​യം ത​​​ക​​​ർ​​​ത്തു ത​​​രി​​​പ്പ​​​ണ​​​മാ​​​ക്കി​​​യ​​​തി​​​ന്‍റെ ക​​​ഥ അ​​​റി​​​യാ​​​ൻ ഞാ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടു വേ​​​ണ്ട​​​ല്ലോ! എ​​​ത്ര​​​യോ ന​​​ല്ല ന​​​ല്ല സ്കൂ​​​ളു​​​ക​​​ൾ ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൻ​​​പു​​​റ​​​ങ്ങ​​​ളി​​​ലും ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു! ക​​​ണ്ണി​​​ലെ​​​ണ്ണ​​​യൊ​​​ഴി​​​ച്ച് കാ​​​വ​​​ൽ ​​​നി​​​ന്ന, അ​​​പൂ​​​ർ​​​വം മാ​​​നേ​​​ജ്മെ​​ന്‍റു​​​ക​​​ളു​​​ടെ സ്കൂ​​​ളു​​​കള​​​ല്ലാ​​​തെ ബാ​​​ക്കി​​​യൊ​​​ക്കെ​​​യും ന​​​ശി​​​പ്പി​​​ച്ചു ക​​​ള​​​ഞ്ഞി​​​ല്ലേ? ഇ​​​ന്ന്, വ​​​ലി​​​യ ഫീ​​​സുമു​​​ട​​​ക്കു​​​ള്ള, സ്വാ​​​ശ്ര​​​യ-പ്രൈ​​​വ​​​റ്റ് സ്കൂ​​​ളു​​​കള​​​ല്ലാ​​​തെ, മ​​​ക്ക​​​ളെ വി​​​ശ്വ​​​സി​​​ച്ച് അ​​​യ​​​യ്ക്കാ​​​ൻ പ​​​റ്റി​​​യ പൊ​​​തുവി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള എ​​​ത്ര സ്കൂ​​​ളു​​​ക​​​ൾ ഉ​​​ണ്ടി​​​വി​​​ടെ? ദി​​​വ​​​സ​​​ക്കൂ​​​ലി​​​ക്ക് ജോ​​​ലി​​​ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു​​പോ​​​ലും പ്രൈ​​​വ​​​റ്റ് സ്കൂ​​​ളു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ട സ്ഥി​​​തി ഉ​​​ണ്ടാ​​​ക്കി​​​യി​​​ല്ലേ?

ഇ​​​തി​​​നേ​​​ക്കാ​​​ൾ ക​​​ഷ്ട​​​മ​​​ല്ലേ കോ​​​ള​​​ജു​​​ക​​​ളു​​​ടെ സ്ഥി​​​തി. സ​​​മ​​​രം എ​​​ന്ന പേ​​​രി​​​ട്ട്, എ​​​ന്തെ​​​ന്നോ എ​​​ന്തി​​​നെ​​​ന്നോ അ​​​റി​​​യാ​​​ത്ത കു​​​റെ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളും വി​​​ളി​​​ച്ച്, ല​​​ക്ഷ്യ​​​ബോ​​​ധ​​​മി​​​ല്ലാ​​​ത്തവർ എ​​​ന്തൊ​​​ക്കെ​​​യോ നി​​​റ​​​മു​​​ള്ള കൊ​​​ടി​​​ക​​​ളും പി​​​ടി​​​ച്ച്, പ​​​ഠി​​​ക്കാ​​​നെ​​​ത്തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ല്ലാ ​​​സാ​​​ധ്യ​​​ത​​​ക​​​ളും അ​​​ട​​​ച്ചു​​ക​​​ള​​​യു​​​ന്ന കാ​​​ഴ്ച​​​യ​​​ല്ലേ ന​​​മ്മ​​​ൾ ക​​​ണ്ടു​​​കൊ​​​ണ്ടി​​​രി​​​ക്കുന്ന​​​ത്? ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലെ ത​​​ല​​​മു​​​റ​​​ക​​​ളെത്ത​​​ന്നെ മു​​​ടി​​​ച്ചുക​​​ള​​​ഞ്ഞ​​​ത​​​ല്ലേ ഈ ​​​അ​​​ധ്യാ​​​പ​​​ക-വി​​​ദ്യാ​​​ർ​​​ഥി രാ​​ഷ്‌​​ട്രീ​​​യം? അ​​​ധ്യാ​​​പ​​​ക​​​ന് ജോ​​​ലി ചെ​​​യ്താ​​​ലും ഇ​​​ല്ലെങ്കിലും ശ​​​മ്പ​​​ളം കി​​​ട്ടും; സ​​​മ​​​രം ചെ​​​യ്യു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി, ത​​​ന്‍റെ ത​​​ന്നെ ക​​​ഞ്ഞി​​​യി​​​ലാ​​​ണ് മ​​​ണ്ണു​​​വാ​​​രി​​​യി​​​ടു​​​ന്ന​​​ത് എ​​​ന്നോ​​​ർ​​​ക്കാ​​​റു​​​ണ്ടോ? പ​​​ഠ​​​ന​​​ത്തി​​​ലൂ​​​ടെ ഒ​​​രു ജീ​​​വി​​​ത​​​മാ​​​ർ​​​ഗം ക​​​ണ്ടെ​​​ത്താ​​​മെ​​​ന്നു മോ​​​ഹി​​​ച്ചി​​​റ​​​ങ്ങി​​​യ, ബ​​​ഹു​​​ഭൂ​​​രി​​​ഭാ​​​ഗം വ​​​രു​​​ന്ന നി​​​സ​​​ഹാ​​​യ​​​രാ​​​യ യഥാർഥ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​ര് ഗൗ​​​നി​​​ക്കാ​​​ൻ! അ​​​വ​​​രുടെ നി​​​രാ​​​ശ​​​യും ആ​​​ത്മ​​​നി​​​ന്ദ​​​യും ഒ​​​രി​​​ട​​​ത്തും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മേ​​​യ​​​ല്ല.

മ​​​ഹ​​​നീ​​​യ​​​മാ​​​യ സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​ല​​​യും വി​​​ല​​​യും മ​​​റ​​​ന്ന കു​​​റേ അ​​​ധ്യാ​​​പ​​​രും (അ​​​ങ്ങനെ വി​​​ളി​​​ക്കാ​​​മോ?), പു​​​റ​​​ത്തെ ‘ത​​​ല​​​തൊ​​​ട്ട​​​പ്പ​​​ന്മാ​​​രോ​​​ടു’ ചേ​​​ർ​​​ന്ന്, വി​​​ദ്യാ​​​ല​​​യ​​​മു​​​റ്റ​​​ത്ത് ‘വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ’ എ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന ചിലരുടെ തെ​​​മ്മാ​​​ടി​​​ത്ത​​​ത്തി​​​ന് പി​​​ന്തു​​​ണ കൊ​​​ടു​​​ക്കു​​​ന്ന കാ​​​ഴ്ച​​​യും കാ​​​ണേ​​​ണ്ടിവ​​​ന്നു എ​ന്ന​താ​ണ് ഏ​റെ സ​ങ്ക​ട​ക​രം. സ​​​മ​​​രം ന​​​ട​​​ന്നാ​​​ൽ ജോ​​​ലി​​​ചെ​​​യ്യേണ്ട​​​ല്ല എ​​​ന്നു വി​​​ചാ​​​രി​​​ക്കു​​​ന്ന​​​വ​​​രും വി​​​ദ്യാ​​​ർ​​​ഥിക​​​ളെ വഴി തെറ്റിച്ചു ക​​​ല​​​ക്ക​​​വെ​​​ള്ള​​​ത്തി​​​ൽ മീ​​​ൻ​​​പി​​​ടി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ​​​വ​​​രും രാ​​​ഷ്‌​​ട്രീ​​യ​​​ക്കാ​​​രു​​​ടെ ഏ​​​ജ​​​ന്‍റു​​​മാ​​​രും ഒ​​​ക്കെ​​​യാ​​​ണ് ഈ ​​​പി​​​ന്തു​​​ണ​​​ക്കാ​​​രാ​​​യ അ​​​ധ്യാ​​​പ​​​കക്കൂ​​​ട്ടം. ഈ​​​സ​​​മീ​​​പകാ​​​ല​​​ത്ത്, റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് ദി​​​ന​​​ത്തി​​​ൽ, പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന് ശ​​​വ​​​ക്കു​​​ഴി ഒ​​​രു​​​ക്കി​​​യ​​​തും വേ​​​റൊ​​​രി​​​ട​​​ത്ത് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​ന്‍റെ ക​​​സേ​​​ര ക​​​ത്തി​​​ച്ച​​​തും ഒ​​​ക്കെ ഇ​​​ത്ത​​​രം അ​​​ധ്യാ​​​പ​​​ക​​​ർ ഇ​​​ള​​​ക്കി​​​വി​​​ട്ട വി​​​ദ്യാ​​​ർ​​​ഥിവേ​​​ഷ​​​ക്കാ​​​രാ​​​യി​​​രു​​​ന്നു.

കലാലയ രാഷ്‌്ട്രീയം

നാ​​​ശ​​​ത്തി​​​ന്‍റെ പ​​​ടു​​​കു​​​ഴി​​​യി​​​ൽ പ​​​തി​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സമേ​​​ഖ​​​ല​​​യെ ര​​​ക്ഷി​​​ച്ച്, ന​​​മ്മു​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഭാ​​​വി​​​യെ ക​​​രി​​​ച്ചു​​​ക​​​ള​​​യാ​​​നാ​​​യി രാ​​ഷ്‌​​ട്രീ​​​യ​​​ക്കാ​​​ർ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ത്ത ഈ ​​​അ​​​വ​​​സ്ഥ​​​യി​​​ൽ​​നി​​​ന്ന് ക​​​ര​​​ക​​​യ​​​റ്റാ​​​നാ​​​യി, കൃ​​​ത്യ​​​മാ​​​യ ല​​​ക്ഷ്യ​​​ബോ​​​ധ​​​ത്തോ​​​ടെ വി​​​ദ്യാ​​​ഭ്യാസ മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കു​​​റ​​​ച്ച് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, കോ​​​ട​​​തി​​​യി​​​ൽ വീ​​​റോ​​​ടെ പൊ​​​രു​​​തി നേ​​​ടി​​​യ​​​താ​​​ണ് കാ​​മ്പ​​​സു​​​ക​​​ളെ രാ​​​ഷ്‌​​ട്രീ​​യ മു​​​ക്ത​​​മാ​​​ക്കാ​​​നു​​​ള്ള വി​​​ധി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണ് ഈ വി​​​ധി. ഈയൊരു കോ​​​ട​​​തിവി​​​ധി​​​യു​​​ടെ ത​​​ണ​​​ലി​​​ലാ​​​ണ് ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ല്ലാ ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഉ​​​ണ​​​ർ​​​വോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ച്ച് ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഭാ​​​വി​​​ക്ക് വെ​​​ളി​​​ച്ചം പ​​​ക​​​രു​​​ന്ന​​​ത്‌. അ​​​തി​​​നെ ത​​​ക​​​ർ​​​ക്കാ​​​ൻ പൊ​​​തു-​​​അ​​​ധ്യാ​​​പ​​​ക-​​​വി​​​ദ്യാ​​​ർ​​​ഥി രാ​​​ഷ്‌​​ട്രീ​​​യ​​​ക്കാ​​​ർ പ​​​ഠി​​​ച്ച​​പ​​​ണി പ​​​തി​​​നെ​​​ട്ടും നോ​​​ക്കി​​​യി​​​ട്ടും; വി​​​ദ്യാ​​​ഭ്യാ​​​സം മാ​​​ത്ര​​​മേ എ​​​ല്ലാ​​​ത്ത​​​രം അ​​​ടി​​​മ​​​ത്ത​​​ത്തി​​​ൽ​​​നി​​​ന്നും മ​​​നു​​​ഷ്യ​​​നെ മു​​​ക്ത​​​നാ​​​ക്കു​​​ക​​​യു​​​ള്ളൂ എ​​​ന്ന ഉ​​​റ​​​ച്ച ബോ​​​ധ്യ​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​നം ജീ​​​വി​​​തവ്ര​​​ത​​​മാ​​​ക്കി​​​യ, ഇ​​​ച്ഛാ​​​ശ​​​ക്തി​​​യു​​​ള്ള സ​​​ത്ച​​​രി​​​ത​​​രു​​​ടെ മു​​​ൻ​​​പി​​​ൽ വി​​​ജ​​​യി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല.

ഈയൊ​​​രു പ​​​ശ്ചാ​​​ത്തി​​​ൽ നി​​​ന്നു​​​കൊ​​​ണ്ടു​​​ വേ​​​ണം അ​​​മ​​​ൽ​​​ജ്യോ​​​തി​​​യി​​​ലെ സം​​​ഭ​​​വ​​​ങ്ങ​​​ളെ കാ​​​ണാ​​​ൻ. അ​​​വി​​​ടെ​​​യു​​​ണ്ടാ​​​യ, തീ​​​ർ​​​ത്തും നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ, ഒ​​​ര​​​വ​​​സ​​​ര​​​ത്തെ മു​​​ത​​​ലാ​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ പ്ര​​​തി​​​ലോ​​​മ ശ​​​ക്തി​​​ക​​​ളും ഒ​​​ത്തു​​​ചേ​​​രു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് അ​​​വി​​​ടെ ക​​​ണ്ട​​​ത്. ല​​​ഭ്യ​​​മാ​​​യ എ​​​ല്ലാ ന​​​ല്ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും വി​​​ഭ​​​വ​​​ങ്ങ​​​ളും സം​​​യോ​​​ജി​​​പ്പി​​​ച്ച്, ത​​​ങ്ങ​​​ളു​​​ടെ കു​​​ട്ടി​​​ക​​​ളെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ഒ​​​രു സ്ഥാ​​​പ​​​ന​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​ൻ, അ​​​വി​​​ടെ ഓ​​​ടി​​​ക്കൂ​​​ടി​​​യ​​​വ​​​ർ ത​​​ന്നെ​​​യാ​​​ണ് ഈ ​​​നാ​​​ടി​​​ന്‍റെ എ​​​ക്കാ​​​ല​​​ത്തെ​​​യും ശ​​​ത്രു​​​ക്ക​​​ൾ എ​​​ന്ന് ഉ​​​ത്പ​​​തി​​​ഷ്ണു​​​ക്ക​​​ൾ​​​ക്ക് തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​വ​​​ണം.

ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ അ​​​ട​​​ക്കം സ​​​മാ​​​ന​​​മാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ൾ, ഈയടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ, കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ങ്ങോ​​​ള​​മി​​ങ്ങോ​​​ള​​മു​​​ള്ള നി​​​ര​​​വ​​​ധി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലും; അ​​​വി​​​ടെ​​​യൊ​​​ന്നും ആ​​​രും ത​​​ക​​​ർ​​​ക്കാ​​​നെ​​​ത്തി​​​യി​​​ല്ല: കാ​​​ര​​​ണം, ഒ​​​ന്നേ​​​യു​​​ള്ളൂ, അ​​​വി​​​ടെ ത​​​ക​​​ർ​​​ക്കാ​​​ൻ ഒ​​​ന്നു​​​മി​​​ല്ല; അ​​​ത്ര ത​​​ന്നെ! ഇ​​​വ​​​യി​​​ൽ മി​​​ക്ക​​​തും യാ​​​തൊ​​​രു നി​​​ല​​​വാ​​​ര​​​വു​​​മി​​​ല്ലാ​​​ത്ത, ചേ​​​രു​​​ന്ന​​​വ​​​നെ പെ​​​ടു​​​ത്തി​​​ക്ക​​​ള​​​യു​​​ന്ന, ‘അ​​​ഭ്യാ​​​സ​​​വി​​​ദ്യ’ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ആ​​​ണെ​​​ന്ന​​​താ​​​ണ് വ​​​സ്തു​​​ത. പ്ര​​​കാ​​​ശ​​​ഗോ​​​പു​​​ര​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ഊ​​​തി​​​ക്കെ​​​ടു​​​ത്തി​​​യാ​​​ല​​​ല്ലേ ഇ​​​രു​​​ട്ട് സൃ​​​ഷ്ടി​​​ക്കാ​​​നാ​​​വൂ. ഇ​​​രു​​​ട്ടി​​​ല​​​ല്ലേ ന​​​ാര​​​കീ​​​യശ​​​ക്തി​​​ക​​​ൾ​​​ക്ക് വി​​​ജ​​​യി​​​ക്കാ​​​നാ​​​വൂ!!

കൊ​​​ള്ളാ​​​വു​​​ന്ന എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​തി​​​ന്‍റേ​​​താ​​​യ നി​​​യ​​​മ​​​ങ്ങ​​​ളു​​​ണ്ട്: രാ​​​ജ്യ​​​ത്തി​​ന്‍ നി​​​യ​​​മ​​​ങ്ങ​​​ളോ​​​ട് ചേ​​​ർ​​​ന്നു നി​​​ൽ​​ക്കു​​​ന്ന​​​വ​​ത​​​ന്നെ. അ​​​ച്ച​​​ട​​​ക്ക, സ​​​ദാ​​​ചാ​​​ര നി​​​യ​​​മ​​​ങ്ങ​​​ളൊ​​​ക്കെ ഇ​​​തി​​​ൽ​​പ്പെ​​​ടും. അ​​​വ വാ​​​യി​​​ച്ച്‌ ബോ​​​ധ്യ​​​പ്പെ​​​ട്ടി​​​ട്ടാ​​​ണ് ഓ​​​രോ​​​ വി​​​ദ്യാ​​​ർ​​​ഥി​​​യും അ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്കു​​​ന്ന​​​ത്. ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​യെ​​​യും ക്ഷ​​​ണി​​​ച്ചു വ​​​രു​​​ത്തു​​​ന്ന​​​ത​​​ല്ല; അ​​​വ​​​ർ അ​​​പേ​​​ക്ഷ​​​കൊ​​​ടു​​​ത്ത്‌, കോ​​​ള​​ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന എ​​​ല്ലാ വ്യ​​​വ​​​സ്ഥ​​​ക​​​ളും അം​​​ഗീ​​​ക​​​രി​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​വ​​​രാ​​​ണ്. കോ​​​ള​​​ജി​​​ന്‍റെ നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ചേ മ​​​തി​​​യാ​​​വൂ.

ത​​​ങ്ങ​​​ൾ​​​ക്ക് ചേ​​​രു​​​ന്ന അ​​​ച്ച​​​ട​​​ക്ക-​​സ​​​ദാ​​​ചാ​​​ര നി​​​യ​​​മ​​​ങ്ങ​​​ള​​​ല്ല സ്ഥാ​​​പ​​​ന​​​ത്തി​​​ലേ​​​തെ​​​ങ്കി​​​ൽ അ​​​ങ്ങോ​​​ട്ട് പോ​​​കേ​​​ണ്ട​​​ന്നു വ​​യ്​​​ക്ക​​​ണം. ഫീ​​​സും കൊ​​​ടു​​​ത്ത്‌, ത​​​നി​​​ക്ക് പ​​​റ്റാ​​​ത്തി​​​ട​​​ത്ത് എ​​​ന്തി​​​നു ചേ​​​ര​​​ണം? ഒ​​​രു ഫീ​​​സും കൊ​​​ടു​​​ക്കാ​​​തെ, ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​ച്ച​​​ട​​​ക്ക-​​​സ​​​ദാ​​​ചാ​​​ര മ​​​ര്യാ​​​ദ​​​ക​​​ളും പാ​​​ലി​​​ക്കാ​​​തെ, പ​​​രീ​​​ക്ഷ പോ​​​ലും എ​​​ഴു​​​താ​​​തെ പാ​​​സാ​​​ക്കു​​​ന്ന ‘പ്ര​​​ശ​​​സ്ത’ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വേ​​​ണ്ടു​​​വോ​​​ള​​മു​​​ണ്ട​​​ല്ലോ; ന​​​മ്മു​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ന്നെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ. പ​​​ക്ഷേ, നി​​​റ​​​ഭേ​​​ദ​​​മെ​​​ന്യേ, എ​​​ല്ലാ രാ​​ഷ്‌​​ട്രീ​​​യ നേ​​​താ​​​ക്ക​​​ൾ​​​ക്കും അ​​​ച്ച​​​ട​​​ക്ക​​​വും സ​​​ദാ​​​ചാ​​​ര​​​വു​​​മു​​​ള്ള സ്ഥാ​​​പ​​​ങ്ങ​​​ൾ ത​​​ന്നെ​​​ വേ​​​ണം; ത​​​ങ്ങ​​​ളു​​​ടെ മ​​​ക്ക​​​ളെ പ​​​ഠി​​​പ്പി​​​ക്കാ​​​ൻ! കാ​​​ര​​​ണം, ഇ​​​തി​​​ല്ലാ​​​തെ പ​​​ഠ​​​നം അ​​​സാ​​​ധ്യ​​​മാ​​​ണെ​​​ന്ന് അ​​​വ​​​ർ​​​ക്ക് ന​​​ല്ല​​​തു​​​പോ​​​ലെ അ​​​റി​​​യാം.

അ​​​ച്ച​​​ട​​​ക്ക​​​വും സ​​​ദാ​​​ചാ​​​ര​​​വു​​​മി​​​ല്ലാ​​​തെ വി​​​ദ്യ അ​​​ഭ്യ​​​സി​​​ക്കാ​​​നാ​​​വി​​​ല്ല. കു​​​റ​​​ച്ചൊ​​​ക്കെ ബ​​​ലം​​​പി​​​ടി​​​ച്ചാ​​​ലേ ചി​​​ല​​​രെ ന​​​ല്ല​​​നി​​​ല​​യ്​​​ക്കു മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​വൂ. ദീ​​​ർ​​​ഘവീ​​​ക്ഷ​​​ണ​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, അ​​​തു​​​കൊ​​​ണ്ടുത​​​ന്നെ, ക​​​ണി​​​ശ​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ കാ​​​മ്പ​​​സു​​​ക​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കും. ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളും പൊ​​​തുസ​​​മൂ​​​ഹ​​​വു​​മാ​​ണ്. ഇ​​​തു ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ഇ​​​രു​​​ട്ടി​​​ന്‍റെ ശ​​​ക്തി​​​ക​​​ളെ സ​​​മൂ​​​ഹം തി​​​രി​​​ച്ച​​​റി​​​ഞ്ഞ് ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​ണ്ട്.

9/06/2023 ന് ദീപികയിൽ പ്ര​​​ഫ. ജോ​​​സ് ജോ​​​ൺ മ​​​ല്ലി​​​ക​​​ശേ​​രി എഴുതിയ ലേഖനത്തിലെ പ്രസക്തമായ ഭാഗങ്ങൾ

Share News