മുകളിൽ നിർമ്മിത ബുദ്ധിയുള്ള ക്യാമറ വന്നത് കൊണ്ട് മാത്രം നാല് ചക്ര വാഹനങ്ങളുടെ വേഗത പരിധി ഇങ്ങനെ കൂട്ടാനാകുമോ?

Share News

എം. സി റോഡിലും, നാലുവരി പാതകളിലും ഇനി തൊണ്ണൂറ് കിലോമീറ്റർ വേഗതയിൽ പറപ്പിക്കാം.എഴുപതിൽ നിന്നാണ് ഈ ചാട്ടം.

വരാൻ പോകുന്ന ആറ് വരി പാതയിൽ നൂറ്റി പത്ത് കിലോമീറ്റർ വേഗത.നമ്മുടെ റോഡുകളിൽ ഇതൊക്കെ സാധ്യമാണോ?വണ്ടി ഓടിക്കുന്നവർ ഓർത്താൽ അവര്‍ക്ക് കൊള്ളാം.

സൈക്കിളും, ഇരു ചക്ര വാഹനങ്ങളും, കൈ വണ്ടിയും, കാൽ നടക്കാരുമൊക്കെയുള്ള ഈ നാട്ടിലെ സമ്മിശ്ര ട്രാഫിക് സാഹചര്യത്തിൽ ഈ സ്പീഡ് സേഫ് സ്പീഡാണോ?

റോഡറിഞ്ഞും, അത് ഉപയോഗിക്കുന്നവരുടെ അച്ചടക്ക നിലപാടും അറിഞ്ഞ് വേണം സ്വന്തം വണ്ടിയുടെ സ്പീഡ് നിശ്ചയിക്കാൻ. ഇല്ലെങ്കിൽ പണി കിട്ടും.

(സി ജെ ജോൺ)

Drcjjohn Chennakkattu

Share News