എല്ലാ മത വിഭാഗക്കാരുടെയും മൂളയിൽ വിവേകത്തിന്റെ വെളിച്ചം പരക്കട്ടെ. കാലം വല്ലാത്തതാണ്. മനുഷ്യർ മനുഷ്വത്വം വെടിയുന്ന കാലമാണ്. അതിനാരും കൂട്ട് നിൽക്കരുതേ.|ഡോ .സി ജെ ജോൺ

Share News

ഫോബിയ പടർത്തി മുഖ്യധാരാ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെടുന്നുവെന്ന പരാതിയും പരിഭവവും നില നിൽക്കെ, അതിൽ ചിലർ ഉന്നയിക്കുന്ന ആവശ്യങ്ങൾ നോക്കുക.

ശസ്ത്ര ക്രീയ മുറികൾക്കായി അനുശാസിക്കുന്ന പ്രോട്ടോകോളിനും മീതെ വേണം മത വിശ്വാസങ്ങളെന്ന ഈ സങ്കല്പം ശരിയല്ല. ഇത് പൊതു സമൂഹം എങ്ങനെ കാണുമെന്ന ചിന്തയില്ല. ഞങ്ങൾക്കും വേണം ഇമ്മാതിരി ചിട്ടകളെന്ന ആവശ്യവുമായി വരുന്ന സൂത്രശാലികളെ കുറിച്ചും ഓർക്കേണ്ട.

രോഗിയുടെ സുരക്ഷയെക്കാൾ പ്രധാനം ഇതാകാമോ? വൈദ്യ ശാസ്ത്രം പഠിച്ചാലും മന കണ്ണ് തുറക്കണമെന്നില്ല. അതാണ് സങ്കടം. വേർതിരിവ് വർധിപ്പിക്കുന്ന ഇത്തരം നിലപാടുകൾ അത് ഉയർത്തുന്ന സമൂഹത്തിന്‌ ഗുണം ചെയ്യുമോ അതോ ദോഷമാകുമോ?

അറിയില്ല. മത വിശ്വാസവും ആചാരങ്ങളും വ്യക്തിപരമായ വിഷയങ്ങളാണ്. അത് അങ്ങനെ തന്നെയാകണം. അത് പൊതു ചിട്ടകളുമായി സംഘർഷത്തിലാക്കും വിധത്തിലായാൽ അത് ഒറ്റപ്പെടുത്തലിന് നിമിത്തമാകും.

എല്ലാ മത വിഭാഗക്കാരുടെയും മൂളയിൽ വിവേകത്തിന്റെ വെളിച്ചം പരക്കട്ടെ. കാലം വല്ലാത്തതാണ്.

മനുഷ്യർ മനുഷ്വത്വം വെടിയുന്ന കാലമാണ്. അതിനാരും കൂട്ട് നിൽക്കരുതേ.

(സി ജെ ജോൺ)

Drcjjohn Chennakkattu

Share News