അ​ഭി​ഭാ​ഷ​ക​നെ​യും വി​ദ്യാ​ർ​ഥി​യെ​യും കൈ​യാ​മം വ​ച്ചു; കൊ​യി​ലാ​ണ്ടി എ​സ്ഐ​യ്ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Share News

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ലെ പ്ല​സ്‌വ​ണ്‍ സീ​റ്റ് അ​പ​ര്യാ​പ്ത​ത​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച അ​ഭി​ഭാ​ഷ​ക​നെ​യും എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​യെ​യും കൊ​യി​ലാ​ണ്ടി എ​സ്ഐ കൈ​യാ​മം വ​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ത്തി അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.​

കോ​ഴി​ക്കോ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ട്ടു. കൊ​യി​ലാ​ണ്ടി എ​സ്ഐ അ​നീ​ഷി​നെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം.

ഓ​ഗ​സ്റ്റി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. ജൂ​ണ്‍ 25 ന് ​ഉ​ച്ച​ക്കാ​ണ് സം​ഭ​വം.

വി​ദ്യാ​ർ​ത്ഥി​യാ​യ ഫ​സ്വീ​ഹ് മു​ഹ​മ്മ​ദ് കാ​ഴ്ച പ​രി​മി​ത​നാ​ണെ​ന്ന് പോ​ലീ​സു​കാ​ര​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ വ​ലി​ച്ചി​ഴ​ച്ച് ജീ​പ്പി​ൽ ക​യ​റ്റി കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് കൈ​വി​ല​ങ്ങ് അ​ണി​യി​ച്ച​താ​യി അ​ഡ്വ. ടി.​ടി. മു​ഹ​മ്മ​ദ് അ​ഫ്രീ​ൻ നൂ​ഹ്മാ​ൻ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

ഹ​സ്വി​ന് ത​ല​ക്ക​റ​ക്ക​മു​ണ്ടാ​യെ​ങ്കി​ലും ചി​കി​ത്സ നി​ഷേ​ധി​ച്ചു. കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന തെ​റി വി​ളി​ക്കു​ക​യും കൊ​ടും കു​റ്റ​വാ​ളി​ക​ളെ​പ്പോ​ലെ വി​ല​ങ്ങ​ണി​യി​ച്ച് റോ​ഡി​ലൂ​ടെ ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Share News