കെട്ടു കയറുകൾ കുരുക്കാവാതെ നോക്കാം

Share News

ചരക്കു വാഹനങ്ങളിൽ ലോഡ് കയറ്റി അതു കൃത്യമായി കെട്ടിവെക്കുന്നതിനായി കയർ കരുതുന്നത് സാധാരണ രീതിയാണ്.

എന്നാൽ ടാർപാളിൻ ഉപയോഗിച്ച് മൂടിയും അല്ലാതെയും കയർ വരിഞ്ഞുകെട്ടി കൃത്യമായി മുറുക്കാതെയും, ബാക്കി വരുന്ന കയർ അലക്ഷ്യമായി ചുറ്റിവെച്ചും പോകുന്ന വാഹനങ്ങൾ നമ്മൾ കാണാറുണ്ട്.

മാത്രമല്ല ലോഡ് ഇല്ലാത്ത സമയത്ത് ഇത്തരം കയറുകൾ ഒരു ശ്രദ്ധയുമില്ലാതെ ക്യാബിന് മുകളിലോ ബോഡിക്കകത്തോ ചുറ്റി വെച്ച് പോകുന്നവരും കുറവല്ല.

ഇവ ഓടുന്ന വണ്ടിയിൽ നിന്ന് കെട്ടഴിഞ്ഞ് റോഡിലേക്ക് വീണ് മറ്റു റോഡുപയോക്താക്കൾക്കുണ്ടാക്കുന്ന അപകടങ്ങൾ വളരെ വലുതാണ്. അതിനാൽ കെട്ടുകയറുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

MVD Kerala

Share News