പച്ചയായ ക്രൂരതയെ നിസ്സാരവത്കരിക്കാൻ കഷ്ടപ്പെടുന്നവർ..|ഫാ. ജോഷി മയ്യാറ്റിൽ

Share News

കുക്കി- മെയ്തേയ് കലാപത്തിൽ വർഗീയത ഇല്ല എന്ന തെറ്റായ പ്രചാരണം ശക്തിപ്പെട്ടിരിക്കുകയാണ്. ഗോത്രവിഭാഗമായ കുക്കികളും ഗോത്ര വിഭാഗമല്ലാത്ത മെയ്തേയ്കളും തമ്മിൽ പ്രശ്നങ്ങൾ പണ്ടേ ഉണ്ട്. എന്നാൽ, വീരെൻ സിങ്ങ് മന്ത്രിസഭ വളരെ കൃത്യമായ അജണ്ടയോടെ ഏറെ നാളെടുത്ത് ഒരു കൂട്ടരെ വർഗീയമായി സംഘടിപ്പിച്ച് നടത്തിയതാണ് ഇപ്രാവശ്യത്തെ ക്രൂരമായ ക്രൈസ്തവ വേട്ട എന്നതാണ് യാഥാർത്ഥ്യം.

ഗുജറാത്തിലും കാണ്ഡമാലിലും ഛത്തിസ്ഗഡിലും കർണാടകത്തിലും വളരെ വിജയകരമായി സംഘപരിവാർ ശക്തികൾ ചെയ്തതിൻ്റെ പുത്തൻ ശൈലിയിലുള്ള തനിയാവർത്തനമാണ് മണിപ്പൂരിൽ നടക്കുന്നത്.

ഇപ്രാവശ്യത്തെ കലാപത്തിൽ വർഗീയത ഇല്ലെങ്കിൽ ഇത്രയധികം ദേവാലയങ്ങൾ തകർക്കപ്പെട്ടത് എന്തുകൊണ്ട്? 249 ദേവാലയങ്ങളും 17 അമ്പലങ്ങളും തകർക്കപ്പെട്ടു എന്നതിൽ നിന്ന് വർഗീയത കുത്തിവയ്ക്കുന്നതിൽ സർക്കാർ വിജയിച്ചു എന്നു തന്നെയാണ് മനസ്സിലാകുന്നത്. ഒരു വിഭാഗത്തിന് പോലീസ് സ്റ്റേഷനുകളിലെ മാരകായുധങ്ങൾ വിട്ടുനല്കിയതും അതുകൊണ്ടുതന്നെ.

പക്ഷേ, ഇതിനെ സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയായി മാത്രം കാണാനാവില്ല. കാടുകൾ കൈയേറാൻ കോർപ്പറേറ്റുകളെ അനുവദിക്കാൻ മോദി സർക്കാർ എടുത്തിട്ടുള്ള തീരുമാനത്തിൻ്റെ ആദ്യത്തെ നടപ്പാക്കലാണ് കുക്കികളുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്.

2023 ജൂലൈ 26-ൽ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ പാർലിമെൻ്റിൽ തന്ത്രപരമായി പാസാക്കിയെടുത്ത നിയമം ഏറെ വാചാലമാണ്. ഇന്ത്യൻ കാടുകൾ മുഴുവനും വേണ്ടി മോദി പദ്ധതിയിടുന്ന കാര്യം ഇനി എല്ലാ ഗോത്രവർഗക്കാർക്കും ഏറെ ദോഷകരമായി ഭവിക്കും. കേന്ദ്രത്തിൻ്റെ നയം നടപ്പിലാക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിട്ടുള്ളത്.

അതുകൊണ്ടാണ് ഇത്രയ്ക്കു ക്രൂരനും കഴിവുകെട്ടവനുമായ മണിപ്പൂർ മുഖ്യമന്ത്രിയെ ഇതുവരെയും താഴെയിറക്കാൻ BJP നേതൃത്വം തയ്യാറാകാത്തത്. ക്രൂരമായ സ്ത്രീപീഡനത്തിൻ്റെ വീഡിയോ പുറത്തു വരുംവരെ പ്രധാനമന്ത്രി മൗനം പാലിച്ചതും ഏറെ വാചാലമാണ്…

ഇംഫാൽ ആർച്ചുബിഷപ്പിൻ്റെ പ്രസ്താവനയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് മനോരമ റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

https://www.manoramanews.com/news/breaking-news/2023/07/30/some-forces-tries-to-turn-manipur-clash-into-communal-riot-alleges-imphal-archbishop.html

ഇംഫാൽ ആർച്ചുബിഷപ്പ് ഇംഗ്ലീഷിൽ പറയുന്നത് ജൂൺ 18 ന് അദ്ദേഹം പറഞ്ഞ അതേ കാര്യം തന്നെയാണ്:

https://indianexpress.com/article/india/archbishop-imphal-claims-249-churches-burnt-in-manipur-8669677/?fbclid=IwAR0Wjv-c4DhmGn2daNN7CX3HyMK4_BsjBU052F8cMgoQEnAExVB_KzR3K2g


അതു തന്നെയാണ് കോഹിമ മുൻ ബിഷപ്പും പറയുന്നത്.

https://www.manoramanews.com/news/breaking-news/2023/07/26/jose-mukala-reaction-on-manipur-riots.html

സത്യത്തിൽ, പറഞ്ഞു confusion ഉണ്ടാക്കിയിട്ടുള്ളത് കർദിനാൾ ഓസ്വാൾഡ് ആണ്. ഇതിൽ വർഗീയതയുടെ ഘടകങ്ങൾ ഇല്ല എന്നും പറഞ്ഞിട്ടില്ല എന്നോർക്കണം.

അദ്ദേഹം പറഞ്ഞത് കുക്കി- മെയ്തേയി വിഭാഗങ്ങൾക്കിടയിലെ പ്രശ്നത്തിന് ഒരു religious twist നല്കാൻ ചിലർ ശ്രമിച്ചു എന്നാണ്. ഇതിൽ അദ്ദേഹം ഉദ്ദേശിച്ചത് BJP സർക്കാരിനെ തന്നെയാവണം. ദേവാലയങ്ങളും അമ്പലങ്ങളും ഒരുപോലെ തകർക്കപ്പെട്ടു എന്നും ഇതിൽ ഗോത്ര വിഷയങ്ങൾ മാത്രമേ ഉള്ളൂ എന്നും തെറ്റിദ്ധാരണയുളവാക്കാൻ അദ്ദേഹത്തിൻ്റെ പ്രസ്താവന ഇടയാക്കി.

ആ അവ്യക്തത അസാധാരണമാണ്. വ്യക്തമായി സംസാരിക്കാൻ അറിയാവുന്ന അദ്ദേഹം മോദി സർക്കാരിനെ സുഖിപ്പിക്കാൻ വേണ്ടി സംസാരിച്ചു എന്ന ധ്വനിയാണ് ഉണ്ടായത്.

ഒരു കർദിനാളിൻ്റെ പ്രസ്താവന അന്തർദേശീയ തലത്തിൽ പ്രതിച്ഛായ നഷ്ടപ്പെട്ടുനില്ക്കുന്ന ഇന്ത്യൻ സർക്കാരിന് തീർച്ചയായും വലിയ സഹായമാകും എന്നതിൽ തർക്കമില്ല.

പക്ഷേ, വിഷയം പ്രതിച്ഛായയല്ലല്ലോ. ക്രൈസ്തവർ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയാണല്ലോ… സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നിഷ്ക്രിയത്വം പാലിച്ച് അതിന് സഹായം നല്കുകയാണല്ലോ.

Joshy mayyattil

ഫാ. ജോഷി മയ്യാറ്റിൽ

Share News