ഭാരതത്തിൽ ആദ്യ കോൺക്രീറ്റ് ആർച്ച് ഡാമായ ഇടുക്കി ജലസംഭരണി,ഏഷ്യയിലെ തന്നെ ആദ്യത്തേതാണ്. |ജലത്തിന്റെ സമർദദം ഇരുവശങ്ങളിലെയും പാറകളിലേക്ക് വ്യാപിപ്പിക്കുന്നതിനായാണ് കമാന ആകൃതി സ്വീകരിച്ചത്.

Share News

കാലം 1932-

ഇടുക്കിയിലെ മലങ്കര എസ്റ്റേറ്റ് സുപ്രണ്ടായിരുന്ന ബ്രിട്ടീഷുകാരൻ,wJ ജോൺ പതിവുപോലെ നായാട്ടിന് പോകാനൊരുങ്ങി.

കാട്ടിലെ ഏതൊരു ഊടുവഴിയും കൈവെള്ളയിലെ രേഖയെന്നപോലെ സുപരിചതമായകൊലുമ്പനെന്ന ഗോത്ര മുഖ്യനെ തന്റെ സഹായത്തിനായി അദ്ദേഹം കൂടേ ക്കൂട്ടി.

ഊരാളിയെന്ന ആദിവാസി വിഭാഗത്തിന്റെ തലവനായിരുന്നു കൊലുമ്പൻ.

കാടിനെക്കുറിച്ച് കാടിന്റെ മക്കളിൽ ഐതീഹ്യങ്ങളും വിശ്വാസങ്ങളും നിറഞ്ഞിരുന്ന കാലം.

ആദിമ സംഗീതത്തിന്റെ പ്രകൃതിസഹജമായ താളസ്വരവീചികളെല്ലാം ആദിവാസികളായഅവരുടെ സംസ്ക്കാരത്തോട് ഇഴകി ചേർന്നതാണല്ലോ …

അത്തരമൊരു പാട്ടിന്റെ ഉള്ളടക്കമായ കുറവൻകുറത്തി മലയുടെ ഐതീഹ്യം തനിക്കാവും വിധത്തിൽ കൊലുമ്പൻ സായിപ്പിന് പറഞ്ഞു കൊടുത്തു.

എങ്കിൽ തനിക്ക് ആ സ്ഥലമൊന്ന് കാണണമെന്നായി ജോൺ.അങ്ങിനെ അവരിരുവരും കുറവൻകുറത്തി മലകൾക്ക് അരികിലെത്തി.

അന്ന് പക്ഷേ, കൊലുമ്പന്റെ ഗോത്ര വിശ്വാസം വഴി തെളിച്ചത് മറ്റൊരു ചരിത്രത്തിലേക്കായിരുന്നു.

കുറവൻകുറത്തി മലകൾക്കിടയിലൂടെ സ്വഛമായൊഴുകുന്ന പെരിയാറിന്റെ വശ്യതയിലേക്ക് നോക്കി നിന്ന ജോണി നെറ ചിന്ത മറ്റൊന്നിലായിരുന്നു.

ഇരു മലകൾക്കിടയിൽ ഒരു അണക്കെട്ട് എന്നതായിരുന്നു ആ ചിന്ത കേരളത്തിന്റെ.

വൈദ്യുതി ഉൽപ്പാദനത്തിനും ഇതര ജലസേചനങ്ങൾക്കും ആശ്രയമായി മാറിയ ഇടുക്കി അണക്കെട്ടിന്റെ ജനനത്തിന്റെ ചരിത്രം ഇതാണ്.

ഭാരതത്തിൽ ആദ്യ കോൺക്രീറ്റ് ആർച്ച് ഡാമായ ഇടുക്കി ജലസംഭരണി,ഏഷ്യയിലെ തന്നെ ആദ്യത്തേതാണ്.

ജലത്തിന്റെ സമർദദം ഇരുവശങ്ങളിലെയും പാറകളിലേക്ക് വ്യാപിപ്പിക്കുന്നതിനായാണ് കമാന ആകൃതി സ്വീകരിച്ചത്.

168.91 മീറ്റർ ഉയരം. ചുവട്ടിൽ 19.81 മീറ്ററും മുകളിൽ 365.85 മീറ്ററുമാണ് വീതി.കാനഡ സർക്കാരിന്റെ സഹായത്തോടെ 11 കോടി രൂപ ചിലവഴിച്ച് അണക്കെട്ട് നിർമ്മാണം 1974-ൽ പൂർത്തിയായി.

ഉടമസ്ഥാവകാശം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന് . 1976 ഫെബ്രുവരി 12 ന് ജലെ വൈദ്യുത പദ്ധതി അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധി ഉത്ഘാടനം ചെയ്തു.

പരമാവധി സംഭരണശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടിഎംസിവരെയാണ് സംഭരിക്കാറുള്ളത്.

780 മെഗാവാട്ട്‌ ഉല്‌പാദനശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌.

നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർ ഹൗസ് (ഭൂഗർഭവൈദ്യുതനിലയം) ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌.

ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല ഇടുക്കി വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു.

Boban Varapuzha

Share News