മത്സ്യവിപണന മേഖലയെ തടസ്സപ്പെടുത്തുന്നത് എന്തുകൊണ്ട് ?

Share News

കോഴി മുട്ട പച്ചക്കറികൾ വാഴക്കുലകൾ തേങ്ങ എന്ന് വേണ്ട എല്ലാവിധ ഭക്ഷണ സാധനങ്ങളും തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നാൽ മത്സ്യം വരുന്നത് മാത്രം കള്ളക്കടത്ത് അതിൻറെ യുക്തി മനസ്സിലാകുന്നില്ല.

ഇവിടെ കണ്ടു വരുന്ന ഒരു പ്രവണതയാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന മത്സ്യങ്ങൾ കള്ളക്കടത്തു എന്നപോലെയാണ് അധികാരികൾ കൈകാര്യം ചെയ്യുന്നത് അത് എന്തുകൊണ്ട് ഇന്ന് കിട്ടുന്ന മത്സ്യമാണ് അടുത്ത ദിവസം കേരളത്തിലെ മാർക്കറ്റുകളിൽ തമിഴ്നാട്ടിൽനിന്നും എത്തുന്നത് .

തമിഴ്നാട്ടിൽ നിന്നും വരുന്ന മത്സ്യങ്ങൾക്ക് വില കൂടുതലാണ് എന്ന പരാതിയും പറഞ്ഞിരിക്കുന്നു മത്സ്യ ലഭ്യത കുറയുമ്പോൾ അല്ലേ വിലവർദ്ധനവ് ഉണ്ടാക്കുന്നത് ജനങ്ങൾക്ക് വിലകുറഞ്ഞ മത്സ്യം ലഭ്യമാകണമെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും മത്സ്യം വന്നാൽ മാത്രമേ സാധ്യമാകൂ എന്ന് അറിയാത്തതുകൊണ്ടാണൊ.

ചിലർ പറയുന്നത് കേട്ടു ചിക്കൻ മാഫിയയാണ് മത്സ്യ വ്യാപാരം തടയുന്നതിന് പിന്നിലെന്ന് എന്തുതന്നെയായാലും ഈ പ്രവണത ജനങ്ങളുടെ നന്മയല്ല അവർക്ക് ദോഷമാണ് ഉളവാകുന്നത് എന്തെന്നാൽ വരുമാന മേഖലകൾ പരിമിതമായിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് വിലകുറഞ്ഞ മത്സ്യം ഭക്ഷണത്തിന് ലഭ്യമാകണമെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ആവശ്യത്തിന് മത്സ്യം കേരളത്തിൻറെ വിവിധഭാഗങ്ങളിൽ എത്തിയാൽ മാത്രമേ സാധ്യമാകുകയുള്ളൂ. മറ്റ് എല്ലാ ഭക്ഷ്യവസ്തുക്കളും കേരളത്തിൽ പ്രവേശിക്കുന്നതിനും വിതരണം ചെയ്യുന്നതിനും തടസ്സമില്ലാത്തെ ഇരിക്കെ മത്സ്യം മാത്രം തടസ്സപ്പെടുത്തുന്നതിൻറെ യുക്തി നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ബാക്കിയുള്ള എല്ലാ വ്യാപാരികളും സ്വതന്ത്രമായി തൊഴിൽ ചെയ്യുമ്പോൾ മത്സ്യവ്യാപാരികൾ കള്ളന്മാരെ പോലെ ഒളിഞ്ഞുനിന്ന് വ്യാപാരം ചെയ്യേണ്ടിവരുന്ന അവസ്ഥ എന്തുകൊണ്ട് സംഭവിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ ദുരന്തം അനുഭവിക്കുന്നത് കൊല്ലത്തുള്ള മത്സ്യം വ്യാപാരികളാണ്.

കേരളത്തിൻറെ ഇതര ജില്ലകളിൽ പ്രശ്നങ്ങളോ മത്സ്യ വ്യാപാരികൾക്ക് തടസ്സങ്ങളോ ഇല്ല എന്നത് വിചിത്രമായി തോന്നുന്നു.

മത്സ്യ വ്യാപാരികൾ വേട്ടയാടപ്പെടുന്നത് ഏറ്റവും ദയനീയമായ അവസ്ഥയായി മാറിയിരിക്കുന്നു.

മത്സ്യ വ്യാപാരികളെ തേങ്ങയും മാങ്ങയും കോഴിയും പച്ചക്കറികളും വിറ്റാൽ കൊറോണ വരില്ല നിങ്ങൾ വിൽക്കുന്ന മത്സ്യങ്ങളാണ് കാരണം അതിനാൽ നിങ്ങൾ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക,

……..നിങ്ങൾക്ക് സമാധാനം….,……

Lazer George(Anil)
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു