നമ്മുടെ മാത്രമല്ല. മറ്റുള്ളവരുടെയും ജീവൻ നമ്മുടെ കൈകളിൽ ഉണ്ടെന്ന് തിരിച്ചറിയുക.

Share News

🙏#നാട്#ശവപറമ്പ്#ആക്കരുത്. #കൈകുപ്പി#തൊഴുത്#പറയുകയാണ്.

കൊറോണ വ്യാപനം ശക്തമാകുന്നു. ഏറ്റവും ജാഗ്രത പാലിക്കേണ്ട ദിവസങ്ങളിലുടെയാണ് നാം കടന്ന് പോകുന്നത്. ഇനിയും, ഇതിൻ്റെ ഗൗരവം മനസ്സിലാക്കാത്തവർ വലിയ വിലയല്ല, ജീവൻ തന്നെ കൊടുക്കേണ്ടി വരും.

അകലം പാലിക്കുക എന്നത് വളരെ പ്രധാനമാണ്. മാസ്ക്കും സാനിറ്റെയ്സറും എപ്പോഴും കുടെ കരുതുക. നമ്മുടെ മാത്രമല്ല. മറ്റുള്ളവരുടെയും ജീവൻ നമ്മുടെ കൈകളിൽ ഉണ്ടെന്ന് തിരിച്ചറിയുക.

വീട്ടിൽ ആയിരിക്കുമ്പോൾ മുഖത്ത് നല്ല ചുട് ആവികൊള്ളുക, നേർത്ത ചുടുള്ള ഉപ്പ് വെള്ളം തൊണ്ടയിൽ കൊള്ളുക, ഒരു ഗ്ലാസ് വെള്ളത്തിന് ഒരു ചെറിയ കക്ഷണം ഇഞ്ചി, രണ്ട് വെളുത്തുള്ളി, ഒരു കാന്താരി മുളക്, ഒരു ചെറുനാരങ്ങയുടെ കാൽ ഭാഗം, ഒരു നുള്ള് മഞ്ഞൾ പൊടി എന്നിവ അരച്ച് ജുസ് ആക്കി നല്ല ചുട് വെള്ളത്തിൽ കുടിച്ചാൽ, ശരീരത്തിന് പ്രതിരോധ ശക്തി ലഭിക്കും.

ദൈവത്തോട് പ്രാർത്ഥിക്കുക. നിങ്ങൾ ഏത് മത വിഭാഗത്തിലായാലും നിങ്ങളുടെ വിശ്വാസം അനുസരിച്ച് ദൈവത്തോട് പ്രാർത്ഥിക്കുക.

മുഴുവൻ കൊറോണ രോഗികളെയും രോഗഭീതിയിൽ കഴിയുന്നവരെയും, ഡോക്ടേഴ്സ്, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർ ഫോഴ്സ്, KSEB, സന്നദ്ധ പ്രവർത്തകർ, സർക്കാർ സംവിധാനങ്ങൾ, ഭരണാധികാരികൾ,നമ്മുടെ കുടുംബ ബന്ധങ്ങളിലുള്ളവർ, സുഹൃത്തുക്കൾ, തീരപ്രദേശങ്ങളിൽ ഇടതിങ്ങി പാർക്കുന്ന മത്സ്യതൊഴിലാളികൾ തുടങ്ങി സമസ്ത മേഖലയിൽ ഉള്ളവരെയും മനസ്സാ സ്മരിച്ച് പ്രാർത്ഥിക്കുക

.വലിയ ജാഗ്രതയുള്ളവരാകുക.സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

നാമും നമ്മോട് കൂടെയുള്ളവരും നാളെയും മുഖാമുഖം കാണുവാൻ നാം ജീവനുള്ളവരായിരിക്കണം.

കൊറോണ ഒരു മരണവാഹകൻ കുടിയാണ്.ഓർമ്മിക്കുക.🙏

#പ്രാർത്ഥനാപൂർവ്വം.#KANDAMPARAMBIL

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു