കോവിഡ് ഭീതി: പരോൾ കാലാവധി നീട്ടി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍ കോ​വി​ഡ് തടയുന്നതിനായി പ​രോ​ള്‍ അ​നു​വ​ദി​ച്ച ത​ട​വു​കാ​രെ ജ​യി​ലി​ല്‍ പു​ന​പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് സ​മ​യ​പ​രി​ധി ദീ​ര്‍​ഘി​പ്പി​ച്ച്‌ ഉ​ത്ത​ര​വാ​യി.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ടി​യ​ന്ത​ര അ​വ​ധി ല​ഭി​ച്ച​വ​രും ലോ​ക്ക്ഡൗ​ണി​ന് മു​ന്പ് അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ച​തു​മാ​യ 265 ത​ട​വു​കാ​ര്‍ സെ​പ്റ്റം​ബ​ര്‍ 30ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​ന​കം ജ​യി​ലി​ല്‍ പ്ര​വേ​ശി​ക്ക​ണം. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഓ​പ്പ​ണ്‍ ജ​യി​ല്‍, വ​നി​ത ജ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 589 ത​ട​വു​കാ​ര്‍ ഒ​ക്ടോ​ബ​ര്‍ 15ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ തി​രി​കെ​യെ​ത്ത​ണം. മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍, അ​തീ​വ സു​ര​ക്ഷാ ജ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 192 ത​ട​വു​കാ​ര്‍ ഒ​ക്ടോ​ബ​ര്‍ 30ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ജ​യി​ലി​ല്‍ തി​രി​കെ പ്ര​വേ​ശി​ക്ക​ണം.

Share News