ചരിത്രപരവും നീതിയുക്തവുമായ നിരവധി വിധിന്യായങ്ങളിലുടെ ജുഡീഷ്യറിയുടെ അന്ത:സത്ത ഉയർത്തിയ ജസ്റ്റിസ് കെ.കെ. ഉഷയുടെ സ്മരണയ്ക്കു മുന്നിൽ ആദരവോടെ പ്രണാമം

Share News

ജസ്റ്റിസ് കെ.കെ.ഉഷ അന്തരിച്ചു.അഭിഭാഷകരിൽ നിന്നു നേരിട്ടു ഹൈക്കോടതി ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസുമായ ആദ്യ വനിതയാണ് അന്തരിച്ച ജസ്റ്റിസ് കെ.കെ.ഉഷ.

ഒരേ സമയം ഹൈക്കോടതി ജഡ്ജിമാരായി ചരിത്രം സൃഷ്ടിച്ച രാജ്യത്തെ ആദ്യ ന്യായാധിപ ദമ്പതികളായിരുന്നു ജസ്റ്റിസ് കെ. സുകുമാരനും, ജസ്റ്റിസ് കെ.കെ. ഉഷയും.

ശ്രീ നാരായണ ഗുരുദേവൻ്റെ ആശയങ്ങളോട് മമത പുലർത്തിയിരുന്നു ജസ്റ്റിസ് കെ.കെ. ഉഷ. ചരിത്രപരവും നീതിയുക്തവുമായ നിരവധി വിധിന്യായങ്ങളിലുടെ ജുഡീഷ്യറിയുടെ അന്ത:സത്ത ഉയർത്തിയ ജസ്റ്റിസ് കെ.കെ. ഉഷയുടെ സ്മരണയ്ക്കു മുന്നിൽ ആദരവോടെ പ്രണാമം

Share News