കഴിഞ്ഞ 24 വർഷമായി പൂജവയ്പ്പ് അവധിക്കാലത്തുള്ള യാത്ര ഇക്കുറി കോവിഡ് മുടക്കി.
ഫ്രണ്ട്സ് ഫാമിലി വെൽഫെയർ അസാസിയേഷനിലെ 15 കുടുംബങ്ങൾ ഒരുമിച്ചുള്ള വിനോദയാത്ര.
കഴിഞ്ഞ വർഷം ഈ ദിനങ്ങളിൽ തമിഴ്നാട്ടിലെ രാമേശ്വരം, ധനുഷ് കോടി എന്നിവിടങ്ങളിലായിരുന്നു. കടലിനെ കീറി മുറിച്ചുള്ള ധനുഷ് കോടി റോഡും കടലെടുത്ത പട്ടണത്തിൻ്റെ അവശിഷ്ടങ്ങളും പാമ്പൻ പാലത്തിൻ്റെ കരുത്തും രാമേശ്വരം ക്ഷേത്രത്തിൻ്റെ പുണ്യവും മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിൻ്റെ ഓർമ്മക്കൂടാരങ്ങളും ‘ ഒരാണ്ട് പിന്നിട്ടിട്ടും മനസിൽ മായാതെ നിൽക്കുന്നു.
കോ വിഡ് എല്ലാവരെയും സ്വന്തം കുടുംബങ്ങളിലേക്ക് ഒതുക്കിയപ്പോൾ, ഓർമ്മിക്കാൻ പഴയ യാത്രാനുഭവങ്ങൾ..