
ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ മലയാളി വനിത
വെല്ലിംഗ്ടണ്‍: കേരളത്തിന് അഭിമാനമായി ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ മലയാളി വനിതയും. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചത്.
മൂന്ന് വകുപ്പുകളുടെ ചുമതലായണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ സംഘടന എന്നിവയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയത്. ഇതാദ്യമായാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.
ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യ വിട്ട പ്രിയങ്ക, സിംഗപ്പൂരിലാണ് പഠിച്ചത്. ഉപരിപഠനത്തിനായാണ് ന്യൂസിലന്‍ഡിലേക്ക് പോയത്. വിക്ടോറിയ സര്‍വകലാശാലയില്‍ നിന്ന് ഡവലപ്പ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയ പ്രിയങ്ക ന്യൂസിലന്‍ഡില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
മന്ത്രിയാകുന്നതിന് മുന്‍പ് വിവിധ സംഘടനകളില്‍ അംഗമായും പ്രവര്‍ത്തിച്ചുവരികയാണ്.ഏഷ്യ ന്യൂസിലന്‍ഡ് ഫൗണ്ടഷേന്‍ ലീഡര്‍ഷിപ്പ് നെറ്റ് വര്‍ക്കിലെ അംഗമാണ്. നാഷണല്‍ കൗണ്‍സില്‍ ഓഫ് വുമണ്‍, യുഎന്‍ വുമണ്‍ എന്നിവയിലും പ്രിയങ്ക അംഗമാണ്.