സ്ഥാനാർത്ഥികളെ പടിക്ക് പുറത്തോ മുറ്റത്ത് അകലം പാലിച്ചോ മാത്രം നിർത്തുക,
വോട്ട് തേടി നടക്കുന്ന സ്ഥാനാർത്ഥികൾ പ്രത്യേകിച്ച് വനിതാ സ്ഥാനാർത്ഥികൾ പലരും സ്വാതന്ത്ര്യത്തോടെ വീട്ടകങ്ങളിലേക്ക് ഓടിക്കയറുന്നുണ്ട്.
സ്ഥാനാർത്ഥിയല്ല നാട് ചുറ്റുന്ന ആരായാലും വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക,
ചെറിയ കുട്ടികളെ എടുക്കാൻ സമ്മതിക്കാതിരിക്കുക.
പ്രായമായവരുടെ/സ്ത്രീകളുടെ കൈപിടിക്കാനോ മറ്റോ സമ്മതിക്കാതിരിക്കുക.
അത്യാവശ്യത്തിന് പുറത്ത് പോയി വരുന്ന വീട്ടുകാർ പോലും വസ്ത്രം മാറ്റിയും കുളിച്ചും അകത്ത് കയറുന്ന കൊറോണ ശീലം മാറ്റാനായിട്ടില്ല.
നാട് നീളെ നടക്കുന്ന സ്ഥാനാർത്ഥികളെ പടിക്ക് പുറത്തോ മുറ്റത്ത് അകലം പാലിച്ചോ മാത്രം നിർത്തുക,
തിരഞ്ഞെടുപ്പ് കാര്യം എല്ലാവർക്കും അറിയാം എന്നതിനാൽ പ്രസംഗവും, കൃത്രിമമായ കുശലാന്വേഷണവും,കപട സ്നേഹ പ്രകടനവും വേണ്ടെന്ന് വെക്കുക.
പ്രവർത്തകർ വച്ചു നീട്ടുന്ന നോട്ടീസുകൾ കൈപറ്റാതിരിക്കുക.