ഉദരങ്ങളിലെ, ആരുടെയും മുൻപിൽ കരയാനാകാത്ത നിശബ്ദ നിലവിളിക്കായി ചെവി തുറക്കാം .
ജനനവും മരണവും….
.ഞങ്ങൾ 8 പേരുടെയും പ്രതീക്ഷകളെയും കാത്തിരുപ്പിനെയും മാറ്റിമറിച്ച് അവൾ ഇന്നലെ സ്വർഗ്ഗത്തിലെത്തി
ഏറ്റവും തിരക്കുള്ള ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ. 3 പ്രോഗ്രാമുകൾ ….. രാത്രി പ്രാർത്ഥന etc….രാവിലെ ആദ്യത്തെ ക്ലാസ്സിനിടെ മകൻ വന്ന് ആംഗ്യം കാണിച്ചു, അമ്മ കരയുകയാണ്… നല്ല വേദനയുണ്ട്….. (രണ്ടര മാസമായ ഞങ്ങളുടെ 9 മത്തെ കുഞ്ഞ് അവളുടെ ഉദരത്തിലും ഞങ്ങളുടെ ഹൃദയത്തിലും ഉണ്ടായിരുന്നു…. )ക്ലാസ്സിനിടയിൽ അല്പം പതറിയെങ്കിലും ക്ലാസ്സ് തുടർന്നു. ക്ലാസ്സ് അവസാനിച്ചപ്പോൾ അവളുടെ അടുത്ത് എത്തിയപ്പോഴേക്കും വേദന കൊണ്ട് പുളയുന്ന അവളെ കണ്ട് ഹൃദയത്തിൽ വേദന നിറഞ്ഞു… മരുന്നും ഡോക്ടറുടെ ഉപദേശവും അനുസരിച്ചു. Dr. പറഞ്ഞു, കുഞ്ഞു പുറത്ത് പോകുന്ന വേദനായാണ്, മറ്റൊരു തരത്തിൽ പ്രസവവേദന…. വേദനയുടെയും കരച്ചിലിൻ്റെയും അവസാനം അവൾ കരച്ചിലിൻ്റെ ആധിക്യത്തിൽ അറിയിച്ചു, സ്വർഗ്ഗത്തിൽ നമുക്കായി ഒരു കുഞ്ഞും കൂടി ജനിച്ചിരിക്കുന്നു….. സ്വർഗ്ഗത്തിലെ മാലാഖമാരായിത്തീർന്ന ഞങ്ങളുടെ മൂന്നാമത്തെ ആൾ ! കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയും കരച്ചിലും അണപ്പൊട്ടി ഒഴുകിയെങ്കിലും, സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പമായിരിക്കുന്ന കുഞ്ഞിനെ ഓർത്ത് ദൈവത്തിന് നന്ദി പറഞ്ഞ് ഈ വേദനയും സ്വീകരിച്ചു.
അനേകർ ഉദരത്തിൽ കുഞ്ഞുങ്ങളെ abortion ചെയ്ത്, തലങ്ങും വിലങ്ങും മുറിച്ചും, ശ്വാസം മുട്ടിച്ചും, മറ്റ് പല രൂപത്തിലും, കൊന്ന് കളയുന്ന ഈ കാലഘട്ടം, നിയമത്തിൻ്റെ പരിരക്ഷ പോലും ഇതിനായി നേടിയെടുക്കുന്നു.
ഓദ്യോഗികമായി ഏകദേശം 1,25,000 കുഞ്ഞുങ്ങൾ ദിനംപ്രതി abortion ലൂടെ കൊല ചെയ്യപ്പെടുന്നു. അപകടത്തിൽ പെടുന്ന ശിശുക്കളെയും, ജനിച്ചു വീണ കുഞ്ഞുങ്ങളെയും പരിചരിക്കാൻ ലക്ഷങ്ങൾ ചിലവിടാൻ മടിയാല്ലാത്ത ‘പരിഷ്കൃത’ സമൂഹം ഉദരം കൊലക്കളമാക്കുന്നതിനെ അറിഞ്ഞും അറിയാതെയും പ്രോത്സാഹിപ്പിക്കുന്നു. സ്വരമില്ലാത്ത ഈ കുഞ്ഞുങ്ങളുടെ സ്വരം ആര് കേൾക്കാൻ! അനേകർ മരിക്കുമ്പോൾ, കാവലാളാകേണ്ടവർ ആരാച്ചാരുമാരാകുന്നു. ചിലരുടെ എങ്കിലും മൗനം സമ്മതം തന്നെയാണ്. വിവാഹത്തിന് മുൻപ് ഗർഭം ധരിക്കുന്നവരുടെയും abortion ചെയ്യുന്നവരുടേയും എണ്ണം പെരുകുന്നു. അങ്ങനെ നിഷ്ക്കളങ്ക കുഞ്ഞുങ്ങളുടെ രക്തത്തിലാണ് പുതിയ പല കുടുംബങ്ങളുടേയും തുടക്കം തന്നെ. അത് കൊണ്ട് തന്നെ പിന്നീട്, കൃപയില്ലാത്ത ഈ ജീവിതങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നു.
“എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു.(ലൂക്കാ 11 : 23) എന്ന ക്രിസ്തു വചനത്തിൻ്റെ പൊരുൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ!
സൃഷ്ടാവായ ദൈവത്തിൻ്റെ ഹിതത്തിനെതിരായി നാം നേടുന്നതെല്ലാം താത്കാലം നേട്ടമെന്ന് തോന്നലുളവാകുമെങ്കിലും കാലാന്തരത്തിൽ ചിതറിക്കപ്പെടും, ഉപയോഗശൂന്യമാകും.
അതിനാൽ ശ്രദ്ധയുള്ളവരാകാം, പ്രത്യേകിച്ച് ഉദരങ്ങളിലെ, ആരുടെയും മുൻപിൽ കരയാനാകാത്ത നിശബ്ദ നിലവിളിക്കായി ചെവി തുറക്കാം ..
..ജീവിതത്തിൽ നേടുന്നതെല്ലാം ദൈവഹിത പ്രകാരമാണോ എന്ന് പരിശോധിക്കാം ….
ദൈവം അനുഗ്രഹിക്കട്ടെ!
Siby Mathew