
കൊറോണയെ കാറ്റിൽപറത്തിയ തെരഞ്ഞെടുപ്പ്. ഇനി ഇത് എന്താകുമെന്ന് കാത്തിരുന്നു കാണാം.
കേരളത്തിൽ ഇടതു നേടി, എന്തുകൊണ്ട്? കുറച്ച് ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചു, സാധാരണ ജനങ്ങൾക്ക് അതിന്റെ പ്രയോജനങ്ങൾ ലഭിച്ചു, ഇവിടെ പ്രതിപക്ഷത്തിന് റോൾ എന്തായിരുന്നു? എന്തിനും വിമർശനങ്ങൾ മാത്രം. തമ്മിൽ ഭേദം ഇടതുപക്ഷമാണ് എന്ന് ജനങ്ങൾ കരുതി. ജനങ്ങൾക്കൊപ്പം ആരു നിൽക്കുന്നുവോ അവർക്കൊപ്പം ജനങ്ങളും ഉണ്ടാവും. തൃക്കൊടിത്താനം പഞ്ചായത്തൊക്കെ ഈ സൂചനകളാണ് കാണിക്കുന്നത്.
ജനങ്ങൾക്കുള്ള അടിസ്ഥാന ആവശ്യങ്ങൾ കണ്ടു അറിഞ്ഞു പ്രവൃത്തിക്കുന്നവർക്കേ ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിക്കേണ്ടത് ഉള്ളൂ, കിഴക്കമ്പലത്തെ 19ല്‍ 18 വാര്‍ഡില്‍ ജയിച്ച ട്വന്റി ട്വന്റി, ഐക്കരനാട് പഞ്ചായത്ത് തൂത്തുവാരി. മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളിലും ജനകീയ കൂട്ടായ്മ വന്‍ വിജയം നേടി ഭരണത്തിലെത്തി. രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളും 10 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും ഇവർ സ്വന്തമാക്കി. രണ്ടു മുന്നണികളും കൂടി ഒരുമിച്ച് എതിർത്തിട്ടും ഇവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതാണ് ജനങ്ങളുടെ ഇച്ഛാശക്തി. ജനത്തിൻ്റെ അവശ്യം എന്താണ് എന്ന് അറിഞ്ഞ് അതങ്ങ് ചെയ്തു കൊടുത്തു. കഴിഞ്ഞു… ഇത്രേ ഉള്ളു. ഇതൊക്കെയാണ് ഭരിക്കുന്നവരിൽ നിന്ന് ജനം ആഗ്രഹിക്കുന്നത്, അടുത്ത പഞ്ചായത്തിലും ഒക്കെ ഇവരുടെ സാനിദ്ധ്യം അറിയിച്ചത് എന്തായാലും നന്നായി, മുന്നണികൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. രാഷ്ട്രീയവും മതവും പറഞ്ഞു ജീവിക്കുന്നതിൽ ഒരു അവസാനം എത്താറായി എന്ന് സാരം.
കേരളത്തിലെ ഏറ്റവും വലിയ വിജയം ശരിക്കും ഇവരല്ലേ? എന്തുകൊണ്ട് ഇവർ ജയിക്കുന്നു? കാരണം, സഹായിക്കുന്നവർക്കു വോട്ട് എന്ന ആശയം, അവിടത്തെ ജനങ്ങൾ സന്തോഷവാന്മാരാണ്, ഒരു രാഷ്ട്രീയവുമില്ല, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ആണ് അവർ നടപ്പാക്കിയത്. എന്തെ ഇതിനു മുമ്പ് ഭരിച്ച രാഷ്ട്രീയപാർട്ടികൾക്ക് അതു ചെയ്യാൻ കഴിഞ്ഞില്ല? ഭരിക്കുന്നവന്റെ കൊടി പിടിക്കുന്നവന് മാത്രം വായടച്ചുവെയ്ക്കാൻ, വിമർശിക്കാതിരിക്കാൻ, വീണ്ടും കുത്താൻ, ഒരല്പം എന്തെങ്കിലും ചെയ്തു കൊടുക്കും. എന്നിട്ട് ജീവിതാവസാനം വരെ അവർ അവരുടെ അടിമ. അതല്ലേ ഈ രാഷ്ട്രിയം. വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. കൊറോണയെ കാറ്റിൽപറത്തിയ തെരഞ്ഞെടുപ്പ്. ഇനി ഇത് എന്താകുമെന്ന് കാത്തിരുന്നു കാണാം.ശുഭദിനം

Vinod Panicker
Changanacherry Junction