അങ്ങനെ സിനിമ തിയേറ്ററും തുറക്കുകയാണ്

Share News

ഇതാ ഇന്നുമുതൽ ഇതാ നാളെമുതൽ. അങ്ങനെ സിനിമ തിയേറ്ററും തുറക്കുകയാണ്, കോവിഡ് കാലത്തിന് മുന്‍പ് നിർമ്മിച്ചത് അടക്കം എണ്‍പത്തിയെട്ട് മലയാള സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്താൻ റെഡിയായി ഇരിക്കുന്നത്. ബസിൽ പഴയത് പോലെ തിങ്ങി നിറഞ്ഞ് പോകുന്നു ബാറിൽ പഴയ അടിയും കത്തി കുത്തും തുടങ്ങി സ്കൂളും കോളജും തുറന്നു, ഇനി സിനിമ തിയറ്ററിൽ മാത്രം എന്തിനു തുറക്കാതെ ഇരിക്കണം? അല്ല പിന്നെ?

പ്രവർത്തന സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് ഒൻപത് വരെ മാത്രമായിരിക്കണമെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു. ഈ സമയ നിഷ്ഠ ഒക്കെ കോറോണയ്ക്കു അറിയുമോ ആവോ? ഇനി മുതൽ രാത്രി 9 മണി കഴിഞ്ഞാൽ കൊറോണ ഇറങ്ങുന്നതാണ്. ഒന്നിട വിട്ടു വേണം ഇരിക്കാൻ, പിന്നെ എസി ഓൺ ആക്കിയാൽ കൊറോണ പകരില്ല. വിവരമുള്ള ജനം ഉടനെ പോകുമോ എന്ന് കണ്ടറിയാം.

Vinod Panicker

Share News