സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സിവി ജേക്കബ് അന്തരിച്ചു

Share News

കൊച്ചി:  സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സിവി ജേക്കബ് (88) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ കടയിരുപ്പ് എന്ന ഗ്രാമത്തില്‍ 1972ല്‍ അദ്ദേഹം ‘സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്’ എന്ന് സ്ഥാപനത്തിന് തുടക്കമിട്ടത്.

ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സര്‍ക്കാര്‍ ബഹുമതി 1976-77 മുതല്‍ ഒട്ടേറെ വര്‍ഷം രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മറ്റു നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

സാമൂഹ്യ രംഗങ്ങളിലും അദ്ദേഹം ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്, കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍, പീരുമേട് മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളേജ്, കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജ് എന്നിവ സ്ഥാപിക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരിയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നപ്പോള്‍ ഇതിന്റെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു.  പദ്ധതിയിലേക്ക് മൂലധനം എന്ന നിലയില്‍ ആദ്യമായി 25 ലക്ഷം രൂപ നല്‍കിയത് സി.വി.ജേക്കബാണ്. വിമാനത്താവളത്തിന്റെ നിര്‍മാണ ചുമതലയുള്ള ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു

പ്രമുഖ കോണ്‍ട്രാക്ടറായിരുന്ന കോലഞ്ചേരി നെച്ചുപ്പാടം സി.യു. വര്‍ക്കിയുടെയും ഏലിയുടെയും മകനായി 1933 സപ്തംബര്‍ 27ന് ജനിച്ചു. ഭാര്യ മേപ്പാടം കുടുംബാംഗമായ ഏലിയാമ്മ. മക്കള്‍: ഡോ.വിജു ജേക്കബ്, അജു ജേക്കബ്, എല്‍വി, സില്‍വി, മിന്ന, മിന്നി.

അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.

nammude-naadu-logo
Share News