
മാണി സി.കാപ്പന് യു.ഡി.എഫ് വേദിയില്‍
പാലാ: എന്‍.സി.പിയില്‍ നിന്ന് രാജിവെച്ച മാണി സി.കാപ്പന് യു.ഡി.എഫ് വേദിയിലെത്തി. ഇന്ന് അണികള്‍ക്കൊപ്പം ശക്തി പ്രകടിപ്പിച്ചാണ് മാണി സി. കാപ്പന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തിയത്.
ആര്‍വി പാര്‍ക്കില്‍ നിന്ന് തുറന്ന വാഹനത്തില്‍ റാലിയായി കാപ്പന് യുഡിഎഫ് വേദിയിലെത്തുകയായിയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീര്‍ എം.എം. ഹസന്, ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്നാണ് കാപ്പനെ സ്വീകരിച്ചത്.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും യുഡിഎഫില്‍ ഘടകകക്ഷിയാകുമെന്നും യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയില്‍ പങ്കെടുക്കുമെന്നും കാപ്പന് നേരത്തെ തന്നെ വ്യക്തമാക്കിയത്.