ബി.ഡി.ജെ.എസിന്‍റെ കരുത്തരായ 21 സ്ഥാനാര്‍ത്ഥികള്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. -തുഷാര്‍ വെള്ളാപ്പള്ളി

Share News

കേരളത്തില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ മുന്നണി) നടത്തുന്ന അതിശക്തമായ മുന്നേറ്റത്തിന് താങ്ങായും കരുത്തായും ബി.ഡി.ജെ.എസിന്‍റെ കരുത്തരായ 21 സ്ഥാനാര്‍ത്ഥികള്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്തുണ്ട്.

രാഷ്ട്രീയ കേരളത്തില്‍ എന്‍.ഡി.എ മത്സരിക്കുന്ന മുഴുവന്‍ സീറ്റുകളിലും ത്രികോണ മത്സരം ഇതാദ്യമായാണ്. ബി.ജെ.പി യോടൊപ്പം ബി.ഡി.ജെ.എസിന്‍റെ രംഗപ്രവേശം എന്‍.ഡി.എ ക്ക് കേരളത്തില്‍ പുത്തനുണര്‍വുണ്ടാക്കി.

പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉച്ഛസ്ഥായിയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഈ വേളയില്‍ ഒരിക്കല്‍ കൂടി എന്‍.ഡി.എ മുന്നണിയില്‍ മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കുന്നു.” ഹെല്‍മറ്റ് ” ചിഹ്നത്തിലും ” താമര ” ചിഹ്നത്തിലും മത്സരിക്കുന്ന മുഴുവന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെയും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തുഷാര്‍ വെള്ളാപ്പള്ളി

Share News