
മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് നൂറ്റി നാലാം വയസ്സിൽ 104 ഭാഷയിൽ ആശംസ കാർഡുമായി “മാജിക്ക് അച്ചൻ*”
തിരുവല്ല: വ്യത്യസ്തകളിലൂടെ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാജിക് അച്ചൻ എന്നറിയപ്പെടുന്ന മാർത്തോമാ സഭയിലെ വൈദികൻ റവ.ഡോ.സജു മാത്യു വീണ്ടും ഒരു ചരിത്രം കുറിക്കുന്നു.

നൂറ്റിനാലാം വയസ്സിലേക്ക് പ്രവേശിച്ച പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്തക്കായി ഒരുക്കിയ ജന്മദിന ആശംസകാർഡ് 104 ഭാഷയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ജന്മദിന ദിവസമായ ഇന്ന് നിരവധി പ്രത്യേകതകളി ലുടെയാണ് ഈ ചിത്രം വരചിച്ചിരിക്കുന്നത്.
മാർത്തോമാ സഭയുടെ ഔദ്യോഗിക ലോഗോയുടെ ആകൃതിയിലുള്ള പുറം രൂപത്തിന് ഉള്ളിൽ തിരുമേനിയേയും 104 എന്ന് സംഖ്യയും വരച്ചിട്ടുണ്ട്.
ഈ നൂറ്റിനാലാം വയസ്സിൽ പല പ്രതിസന്ധികളെയും അതിജീവിച്ച തിരുമേനി ഇന്ന് നേരിടുന്ന എല്ലാ പ്രതിസന്ധിയെയും അതിജീവിക്കും എന്ന് ഉറപ്പാണ്ചിത്രത്തിൽ.104 ഭാഷയിയിൽ ജന്മദിന ആശംസകൾ എന്നെഴുതിയിരിക്കുന്നു.80 ഭാഷകൾ ഇന്ത്യയ്ക്ക് പുറത്ത് ഉള്ളതും ബാക്കിയുള്ള 24 ഭാഷകൾ ഇന്ത്യയിലെ പ്രാദേശിക ഭാഷ ഉൾപ്പെടെ ഉള്ളവയാണ്.
എന്നാൽ ഉച്ചാരണത്തിൽ പലഭാഷകൾ ആണെങ്കിലും എഴുതിയിരിക്കുന്നത് ഇംഗ്ലീഷിലാണ്. ഇപ്പോൾ ചികിത്സാർത്ഥം ആശുപത്രിയിൽ ആയിരിക്കുന്ന വലിയമെത്രാപ്പൊലീത്തയുടെ വിടുതലിനായുള്ള നിരന്തരമായ പ്രാർത്ഥനയിലും ആണ് അച്ഛനും കുടുംബവും .
ആശുപത്രി വിട്ട് തിരുമേനി എത്തുമ്പോൾ വ്യത്യസ്തകൾ നിറഞ്ഞ കാർഡ് അദ്ദേഹത്തിന് സമ്മാനമായി നൽകാൻ കാത്തിരിക്കുകയാണ് റവ.ഡോ സജു മാത്യു.
ഇപ്പോൾ തിരുവല്ല ഇരുവെള്ളിപ്ര ക്രിസ്തോസ് മാർത്തോമ പള്ളിയുടെ വികാരി കൂടിയാണ് റവ.ഡോ സജു മാത്യു.


