എല്ലാ ഭാരതീയരുടെയും മനസ്സിലെ വിങ്ങലായി രാജീവ് ഗാന്ധി നിലകൊള്ളുന്നു.|ഉമ്മൻ ചാണ്ടി
മുൻ പ്രധാനമന്ത്രിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന രാജീവ് ഗാന്ധിയുടെ വിയോഗത്തിന് ഇന്ന് മുപ്പതാണ്ട് .
21ാം നൂറ്റാണ്ടിലെ മഹത്തായ ഇന്ത്യയെ സ്വപ്നം കണ്ട് നമ്മുടെ രാജ്യത്തെ ധീരമായി നയിച്ച ശക്തനായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. ലോകത്തിന്റെ നെറുകയിൽ രാജ്യത്തെ എത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അധികാരത്തിൽ വന്നയുടനെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും ഭാവനാ സമ്പന്നമായ മാറ്റങ്ങൾകൊണ്ട് ഞെട്ടിച്ചു. ധാരാളം പുരോഗമനാത്മക നയങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ച പ്രധാനമന്ത്രി. ആധുനിക ഇന്ത്യയുടെ പ്രധാന കാൽവെപ്പുകൾ, ഇന്ത്യയ്ക്ക് ആത്മവിശ്വാസം പ്രദാനംചെയ്ത പ്രതീക്ഷയുടെ ഭാഷ സംസാരിച്ച അത്യുജ്വല വ്യക്തിത്വത്തെയാണ് രാജ്യത്തിന് നഷ്ടമായത്.
എല്ലാ ഭാരതീയരുടെയും മനസ്സിലെ വിങ്ങലായി രാജീവ് ഗാന്ധി നിലകൊള്ളുന്നു. പ്രിയ നേതാവിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ പ്രണാമം..
ഉമ്മൻ ചാണ്ടി