രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ.

Share News

🔴പേരയ്ക്ക 🍏

ഏറ്റവും കൂടുതൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ള പഴമാണ് പേരയ്ക്ക. കൂടാതെ കാൽസ്യം , പൊട്ടാസിയം, മഗ്നീഷ്യം, ഫോസ്‌ഫറസ്‌ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഓറഞ്ചിനേക്കാൾ നാരങ്ങയെക്കാൾ കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി ഉയർത്താൻ ഏറ്റവും ഉത്തമമായ ഫലവർഗ്ഗം.

🔴മധുരക്കിഴങ്ങ്…🍠

മധുരക്കിഴങ്ങ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സൂപ്പർഫുഡ് ആണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി 5, ബി 7 എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രധാന സംയുക്തമായ ആന്തോസയാനിനുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. മധുരക്കിഴങ്ങിലെ നാരുകളും ആന്റിഓക്‌സിഡന്റുകളും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ മധുരക്കിഴങ്ങിൽ ഉയർന്ന അളവിൽ അന്നജം ഉള്ളത് കൊണ്ട് അമിതവണ്ണമുള്ളവരും പ്രമേഹരോഗികളും വളരെ കുറച്ചു മാത്രം ഉപയോഗിക്കുക.

🔴നെല്ലിക്ക…🍈

വിറ്റാമിൻ സി സമ്പുഷ്ടമാണ് നെല്ലിക്ക. പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകളും നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. ആന്റിബോഡി പ്രതികരണവും വെളുത്ത രക്താണുക്കളുടെ പ്രവർത്തനവും വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു.ഓക്സിഡേറ്റീവ് സ്ട്രെസ് നിയന്ത്രിക്കാനും നെല്ലിക്കയ്ക്ക് കഴിയും. ദിവസവും ഒരു നെല്ലിക്ക ചവച്ചു കഴിക്കുന്നത് നല്ലതാണ്.

.🔴ബ്രോക്കോളി🥦

കോവിഡ് കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയ്ക്ക് ഏറ്റവും കൂടുതൽ ആവശ്യമായ സെലേനിയം, സിങ്ക് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ഉയർന്ന അളവിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. ബ്രോക്കോളി കഴിക്കുന്നത് ശരീരകോശങ്ങളിലെ ഇൻഫ്ളമേഷൻ കുറയ്ക്കും എന്നുള്ളത് കൊണ്ട് കോവിഡ് വന്നു മാറിയവർ ഇത് കഴിക്കുന്നത് ശരീരം എളുപ്പത്തിൽ നോർമലാകാൻ സഹായിക്കും.

🔴മുരിങ്ങയില…🌿🌿

വിറ്റാമിൻ എ, സി, ബി 1, ബി 2, അയൺ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി ഉയർത്തിക്കൊണ്ട് പല രോഗങ്ങൾക്കെതിരെയുമുള്ള പ്രതിരോധം ശക്തിപ്പെടുത്താൻ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിൽ നിറഞ്ഞിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താനും രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും മുരിങ്ങയിലയ്ക്ക് സാധിക്കും.

🔴

തൈര് അല്ലെങ്കിൽ യോഗർട്ട്‌ 🥛

നമ്മുടെ ദഹനേദ്രിയ വ്യൂഹത്തിലെ ഗുണകരമായ ബാക്ടീരിയകളെ വളരാൻ സഹായിക്കുക വഴി തൈര് അല്ലെങ്കിൽ യോഗർട്ട്‌ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കോവിഡ് രോഗികളിൽ ഉണ്ടാകുന്ന ദഹനക്കേട് പരിഹരിക്കാൻ മോര് ഉത്തമം

🔴ബദാം 🏉

ബദാമിൽ ഉയർന്ന അളവിൽ പ്രോടീൻ, ധാതുക്കളായ മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. ബദാമിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ഇ കോവിഡ് രോഗത്തിന്റെ ആഘാതം ശ്വാസകോശത്തിനുണ്ടാക്കുന്ന കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു.

Dr Rajesh Kumar

Share News