
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുളളവരുടെ എണ്ണം നാളുകൾക്ക് ശേഷം വീണ്ടും ഒരു ലക്ഷം കടന്നു. 1,04,336 പേരാണ് നീരീക്ഷണത്തില്‍ ഉളളത്. ഇവരില്‍ 1,03,528 പേര്‍ വീടുകളിലോ, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്.
808 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 186 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 56704 സ്രവ സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 54836 സാമ്ബിളുകള്‍ രോഗബാധയില്ല എന്ന് കണ്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് പുതിയതായി 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പത്തു പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.