
ശാസ്ത്രപ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം ഇന്ത്യൻ ശാസ്ത്രരംഗത്തെ മഹാരഥന്മാരായ പ്രൊഫ. എം. എസ് സ്വാമിനാഥനും, പ്രൊഫ. താണു പത്‌മനാഭനും സമ്മാനിക്കും.
ശാസ്ത്രപ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം ഇന്ത്യൻ ശാസ്ത്രരംഗത്തെ മഹാരഥന്മാരായ പ്രൊഫ. എം. എസ് സ്വാമിനാഥനും, പ്രൊഫ. താണു പത്‌മനാഭനും ഇത്തവണ സമ്മാനിക്കും.

ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് രണ്ടു പേരേയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. മുരടിച്ചു നിന്നിരുന്ന നമ്മുടെ കാർഷികമേഖലയെ ആധുനിക ശാസ്ത്രരീതികളിലൂടെ അടിമുടി പരിഷ്കരിച്ചുകൊണ്ട് നേട്ടങ്ങളിലേയ്ക്ക് നയിച്ച ഹരിതവിപ്ലവത്തിൻ്റെ ആസൂത്രകനാണ് പ്രൊഫ. എം.എസ് സ്വാമിനാഥൻ. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം തുടങ്ങി ഭൗതികശാസ്ത്രത്തിൻ്റെ വിവിധമേഖലകളിൽ അറിവിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിട്ട പ്രതിഭാശാലിയാണ് പ്രൊഫ. താണു പത്‌മനാഭൻ.
രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് കേരള ശാസ്ത്ര പുരസ്കാരം. ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായാണ് പുരസ്കാരം നല്‍കുന്നത്.