
ജാതിമതഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിൻ്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിൻ്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. |മുഖ്യമന്ത്രി
ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമാണിന്ന്.
ജാതിമതഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിൻ്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിൻ്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.
സാഹോദര്യവും സമത്വവും ദുർബലപ്പെടുത്തുന്ന വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് ഐക്യത്തോടെ നിൽക്കേണ്ട സന്ദർഭമാണിത്. എങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയർത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാൻ ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾക്കു സാധിക്കും. അവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിൻ്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്താനും ആത്മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകണം.
ഗുരുചിന്തകൾ കൂടുതൽ പ്രഭയോടെ ജ്വലിക്കട്ടെ. എല്ലാവർക്കും ചതയദിന ആശംസകൾ.

മുഖ്യമന്ത്രി പിണറായി വിജയൻ

Related Posts
- .മുഖ്യമന്ത്രി പിണറായി വിജയൻ
- കാലാവസ്ഥ
- കേന്ദ്ര കാലാവസ്ഥാ വകുപ്പ്
- മഴ
- മഴ: ജാഗ്രത
- മഴയ്ക്ക് സാധ്യത
- മൽസ്യബന്ധനം
ജനുവരി 31 മുതൽ ഫെബ്രുവരി 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താൻ അടിയന്തര നിർദ്ദേശവും നൽകിയിരിക്കുന്നു. |മുഖ്യമന്ത്രി
- .മുഖ്യമന്ത്രി പിണറായി വിജയൻ
- അക്ഷരങ്ങൾ
- അതി ജാഗ്രത
- കേരളം
- കേരള സർക്കാർ
- കോവിഡ്-19
- ജാഗ്രതാ നിർദേശങ്ങൾ
- ജീവിതശൈലി
- ജീവിതസാഹചര്യങ്ങൾ
- നമ്മുടെ ഉത്തരവാദിത്തമാണ്.
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- പ്രധാന വാർത്ത
- വിദ്യാഭ്യാസം
- വിദ്യാലയങ്ങൾ
