അഭിപ്രായം എത്രതന്നെ വൈവിധ്യമായാലും ‘മലയാളി’ എന്ന പൊതുവികാരം നമ്മുടെ ചോരയിൽ നാം കാത്തു സൂക്ഷിക്കുക തന്നെ വേണം!!

Share News

സജീവ് മാവേലിക്കര

മലയാളിയുടെ ആത്മരോഷം!!

അംബാനിയുടെ കോടികൾ ചുമ്മാ എഴുതി തള്ളുകയും എന്നാൽ അയ്യായിരം രൂപ കടം എടുത്തവന്റെ വീട് ജപ്തി ചെയ്യുകയും ചെയ്യുന്ന ഈ മഹാരാജ്യത്ത് തികച്ചും വിഭിന്നമായി നന്മ മാത്രം അനുഭവിക്കുന്ന ഒരു സമൂഹമാണിന്ന് മലയാളി..

ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദം കൂടാതെ എല്ലാവന്റെയും വീടുകളിൽ ഭക്ഷണകിറ്റുകൾ എത്തിച്ച, മരണ വക്ത്രത്തിൽ പെട്ട ഓരോ മലയാളിയെയും ജീവനോടെ കരകയറ്റിയ, ഈ ഭരണകൂടത്തെ ലോകം തന്നെ പ്രശംസിക്കുന്നതിൽ ഏതൊരു മലയാളിയ്ക്കും ഭിന്നഭിപ്രായവും കാണില്ല.. പക്ഷെ, എന്തിനും ഏതിനും ‘ശരിയായില്ല’ എന്നു മാത്രം ഉരുവിടുന്ന ആ മലയാളി മനസ്!. ചെയ്താലും കുറ്റം, ചെയ്തില്ലെങ്കിലും കുറ്റം.. പൗരബോധം അഥവാ civic sense ഇനിയും തലയിൽ താമസമാവാത്ത മലയാളി.. അത് ആരേലും ചൂണ്ടി പറഞ്ഞാൽ ഉടനെ അവനെ കമ്മിയാക്കും, കൊങ്ങി, സുടാപ്പി, സങ്കി ഒക്കെയാക്കും..!!

അതേ, ഇന്ന് വരെ ക്വറന്റൈൻ സൗജന്യം അനുഭവിച്ചവരിൽ 90% പേരും സമ്പന്നർ അഥവാ സർക്കാരിന്റെ സൗജന്യ സേവനം അത്യാവശ്യം ഇല്ലാത്തവർ തന്നെയാണ്.. കാരണം മറ്റൊന്നുമല്ല, ഇതുവരെ വന്നവരിൽ കൂടുതലും കയറി വന്നത് പിന്നാമ്പുറങ്ങളിൽ കൂടി ആയിരുന്നു എന്നതാണ് ഒരു സത്യം..

ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ പണം കൊടുത്തു കിട്ടുന്നതിലും അധികം കരുതൽ ഇന്ന് കേരളത്തിൽ സൗജന്യമായി കിട്ടുന്നുണ്ട് എന്ന വസ്തുത അന്യ സംസ്ഥാനങ്ങളിൽ നിന്നോ അഥവാ വിദേശത്തു നിന്നും വന്നവരോ പോലും സാക്ഷ്യം പറയും..എന്നാൽ ഇന്ന് സർക്കാരിന്റെ വരുമാന മാര്ഗങ്ങളെല്ലാം മുട്ടി നിൽക്കുകയാണെന്ന് ഏതൊരു മലയാളിയ്ക്കും നല്ല ബോധ്യമുണ്ട്.. ആ ‘വരുമാന’ മാർഗങ്ങൾ തുറക്കാൻ അനുവദിക്കാത്തതിന്റെ പുറകിൽ അകമഴിഞ്ഞ സാമൂഹിക ബാധ്യത ഒന്നുമല്ല, മറിച്ച് രാഷ്ട്രീയ കുടിലത ആണെന്നും മലയാളിയ്ക്ക് നല്ല ബോധ്യമുണ്ട്.. അഥവാ, ഇനി സർക്കാരിന്റെ കീശയിൽ പൈസ കൊടുത്താൽ അത് പുതിയ ഇന്നോവയ്ക്കും പാർട്ടി ഫണ്ടിലേയ്ക്കും വഴി മാറും എന്ന വൃത്തികെട്ട പ്രവർത്തി മുൻപരിചയം പലരെയും ആ സത്കർമത്തിൽ നിന്നും പിന്നോട്ടടിയ്ക്കുന്നു എന്നതും മറ്റൊരു പരമാർത്ഥം.. പക്ഷെ, നമ്മൾ മലയാളികൾ മനസ്സിലാക്കേണ്ട വസ്തുത, ഇന്ന് സർക്കാർ തീർത്തും വിഷമവൃത്തത്തിലാണ്.

. സർക്കാർ നമ്മെ കൈവിട്ടാൽ കേരളം ഒരു ഗുജറാത്താവാൻ അധിക നേരമൊന്നും വേണ്ട എന്നും നാം അല്പം ഗൗരവത്തോടെ തന്നെ മനസിലാക്കണം.. ധനികനെയും ദരിദ്രനെയും തരം തിരിക്കുക അത്ര എളുപ്പ പണിയല്ല.. സ്വന്തം വീടുകളിൽ ക്വറന്റൈൻ ചെയ്യാൻ സ്ഥിതിയുള്ളവരെ അതിന് അനുവദിക്കുക.. കാലിയായി കിടക്കുന്ന, സമീപ കാലത്തൊന്നും ഉണരാൻ സാധ്യതയില്ലാത്ത എല്ലാ ഹോട്ടലുകളിലും സബ്‌സിഡി നിരക്കിൽ ക്വറന്റൈൻ അനുവദിച്ചാൽ ഒരു വലിയ പങ്കും വിദേശ പ്രവാസികൾ അതിന് തയാറായേയ്ക്കും..

പിന്നെ, ‘ക്രെഡിറ്റ്‌ മോഹം’ മുട്ടി നിൽക്കുന്നവർക്ക്, അതിപ്പോ രാഷ്ട്രീയ, സാമൂഹിക, ആത്മീയ, വ്യക്തിഗത.. എന്തും ആരുമായിക്കോട്ടെ… ഈ വരുന്നവരെ ‘സ്പോണ്സർ’ ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്ക് സർക്കാർ ധൈര്യമായി കൊടുക്കട്ടെ.. അപ്പോഴറിയാം എന്തിനും ഏതിനും ചൂണ്ടു വിരലുമായി മുന്നിലേയ്ക്ക് ചാടുന്ന ഈ വിമർശകർ ഓരോരുത്തരുടെയും തനിനിറം!! പൊതുശത്രുവിനെ ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരദ്വേന ഒന്നിച്ചു നിന്നു നേരിട്ടത് കണ്ടു ഭൂലോകത്തെ തന്നെ ഞെട്ടിച്ചവരാണ് നാം മലയാളികൾ.. അത് മറക്കാൻ പാടില്ല.. അഭിപ്രായം എത്രതന്നെ വൈവിധ്യമായാലും ‘മലയാളി’ എന്ന പൊതുവികാരം നമ്മുടെ ചോരയിൽ നാം കാത്തു സൂക്ഷിക്കുക തന്നെ വേണം!!ഫേസ്ബുക്കിൽ എഴുതിയത്

77George Kallivayalil and 76 others41 comments8 sharesLikeComment

Share

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു