കുടുംബതകർച്ചയിലൂടെ ആത്മഹത്യയിലേയ്ക്ക് തിരിയുന്നവർ വർദ്ധിക്കുന്നു.|5 വർഷത്തിനിടെ രാജ്യത്ത് ജീവനൊടുക്കിയവർ 36000.

Share News

കുടുംബതകർച്ചയിലൂടെ ആത്മഹത്യയിലേയ്ക്ക് തിരിയുന്നവർ വർദ്ധിക്കുന്നു.


ഡൽഹി. വിവാഹ ജീവിതത്തിലെ താ ളപിഴകളിൽ മനം നീറി ആത്മഹത്യയുടെ വഴിതിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി പഠനറിപ്പോർട്ട്‌. കുടുംബപ്രശ്നങ്ങളുടെ പേരിൽ രാജ്യത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ 36000-ലധികം പേരെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്.


നാഷണൽ ക്രൈം റെകാർഡ്‌സ് ബ്യുറോ (എൻ. സി ആർ. ബി )യുടെ ആക്സിഡന്റൽ ഡെത്ത് ആൻഡ് സൂയ് സയ്ഡ്സ് ഇൻ ഇന്ത്യ എന്ന പഠന റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം.
2016മുതൽ 2020-വരെ 36872 പേരാണ് വിവാഹജീവിതത്തിലെ പ്രശ്നത്താൽ ആത്മഹത്യ ചെയ്തത്.

വിവാഹ ബന്ധം വേർപെടുത്തിയ 2688 പേരാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനവും പങ്കാളിയുമായുള്ള സ്വരചേർച്ചയില്ലായ്മകളും, വിവാഹേതര ബന്ധങ്ങളുമാണ് പ്രധാന പ്രശ്ങ്ങൾ.
റിപ്പോർട്ട്‌പ്രകാരം 2016-മുതൽ 2020-വരെ 21750 സ്ത്രീകളും 16021 പുരുഷന്മാരും ആണ് ആത്മഹത്യ ചെയ്തത്. സ്ത്രിധന പ്രശ്നം മൂലം 9385 വനിതകളും ആത്മഹത്യ ചെയ്തു.


വിവാഹമോചനം, വിവാഹേതര ബന്ധങ്ങൾ എന്നിവയെതുടർന്ന് ആത്മഹത്യ ചെയ്തവരിൽ പുരുഷൻമാരാണ് കൂടുതൽ.2020-ൽ മാത്രം 287 പുരുഷന്മാർ ജീവനൊടുക്കുകയുണ്ടായി.2020-ൽ മാത്രം രാജ്യത്ത് 1,53,052ആത്മഹത്യകളാണ് റിപ്പോർട്ട്‌ ചെയ്തത്.

ആത്മഹത്യയെക്കുറിച് ചിന്തിക്കരുത് .എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ട് .ജീവനെ സ്നേഹിക്കുക ,ആദരിക്കുക ,സംരക്ഷിക്കുക .

സ്നേഹിക്കുകയും ഉചിതമായ മാർഗനിർദേശങ്ങൾ നൽകുവാനും സാധിക്കുന്ന വ്യക്തികളുമായി മനസ്സിനെ വിഷമിപ്പിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുവാനും തയ്യാറാകുക

Share News