അധോലോക ശക്തികൾ സമൂഹത്തെ ഹൈജാക്ക് ചെയ്യാതിരിക്കാൻ ഉയർന്ന ജാഗ്രതയും തുറന്ന സംവാദങ്ങളും അനിവാര്യമാണ്.|ഫാ. വർഗ്ഗീസ് വളളിക്കാട്ട്

Share News

സഭക്കെതിരെ നടക്കുന്ന നീക്കങ്ങൾ സംഘടിതവും ആസൂത്രിതവും ദുരുദ്ദേശ്യപരമായി ഉണ്ടാക്കിയെടുക്കുന്നവയുമാണ് എന്നത് മുൻപും വ്യക്തമാക്കിയിട്ടുള്ളതാണ്. അതു കാലം കഴിയുംതോറും ഓരോ സംഭവങ്ങളുടെയും ചുരുളഴിയുമ്പോൾ, സാമാന്യ യുക്തിയും നിരീക്ഷണ പാടവവുമുള്ളവർക്ക് വ്യക്തമാകുന്നതുമാണ്.

മാധ്യമങ്ങളുടെ ഏകപക്ഷീയത ഇക്കാര്യത്തിൽ ജനങ്ങളെ വളരെയേറെ വഴിതെറ്റിച്ചിട്ടുണ്ട്‌. തീവ്ര സ്വഭാവമുള്ള ചില പ്രസ്ഥാനങ്ങൾക്കു കിട്ടുന്ന രാഷ്ട്രീയ പിന്തുണയും ഒരു പ്രധാന ഘടകമാണ്. “വേഷപ്രഛന്നത” മുഖമുദ്രയാക്കിയ ചില തീവ്ര സംഘടനകൾ, മനുഷ്യാവകാശ പ്രവർത്തകരായും, പരിസ്ഥിതി സംരക്ഷകരായും, ചാരിറ്റിയുടെ മറപിടിച്ചുമൊക്കെ ചാടിവീഴുന്നത് മുൻപും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇവരുടെ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും സംഘടിത പ്രഹരശേഷിയുടെയും മുൻപിൽ, ജനങ്ങൾ നിസ്സഹായരായി പോവുകയാണ് പതിവ്.

ഇപ്പോൾ, ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ കേരളത്തിലെ മുഖ്യാധാരാ മാധ്യമങ്ങൾ ഉൾപ്പെടെ മുന്നോട്ടു വരുന്നു എന്നതു ശുഭോദർക്കമാണ്. തുറന്ന ചർച്ചകളും സംവാദങ്ങളും ഇത്തരം പല നിഗൂഢ ശക്തികളെയും സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ സഹായിക്കും. അധോലോക ശക്തികൾ സമൂഹത്തെ ഹൈജാക്ക് ചെയ്യാതിരിക്കാൻ ഉയർന്ന ജാഗ്രതയും തുറന്ന സംവാദങ്ങളും അനിവാര്യമാണ്.

കടപ്പാട്:

ഫാ. വർഗ്ഗീസ് വളളിക്കാട്ട്

Share News