ലൂര്‍ദ് ഗ്രോട്ടോയില്‍ പാപ്പയുടെ ജപമാലയര്‍പ്പണം ഇന്ന്:പങ്കുചേരാന്‍ വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാന്‍, നമ്മുടെ നാടിൽ തത്സമയം
ലൂര്‍ദ് ഗ്രോട്ടോയില്‍ പാപ്പയുടെ ജപമാലയര്‍പ്പണം ഇന്ന്:പങ്കുചേരാന്‍ വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാന്‍, നമ്മുടെ നാടിൽ തത്സമയം
ഇന്ത്യൻ സമയം 09 :00pm – Live
വത്തിക്കാന്‍ സിറ്റി: മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ ഇന്നു ശനിയാഴ്ച വിശേഷാല്‍ ജപമാല അര്‍പ്പണം നടക്കും. പ്രാദേശിക സമയം വൈകുന്നേരം 5.30ന് (ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക്) ആണ് ജപമാല അര്‍പ്പണം നടക്കുക. ഈ സമയം ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും പാപ്പയ്ക്കൊപ്പം ജപമാലയിൽ അണിചേരും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ഈ സമയം പ്രാര്‍ത്ഥിക്കുവാന്‍ വത്തിക്കാന്‍ ആഗോള വിശ്വാസി സമൂഹത്തോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെയാണ് വിശ്വാസീസമൂഹത്തെ ജപമാലയിൽ അണിചേരാൻ വത്തിക്കാൻ ക്ഷണിച്ചത്:
“മേയ് 30 ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 5.30നാണ് വത്തിക്കാൻ തോട്ടത്തിലെ ലൂർദുനാഥയുടെ ഗ്രോട്ടോയിൽ ജപമാല ചൊല്ലിക്കൊണ്ട് മഹാമാരിയിൽനിന്ന് ലോകത്തെ രക്ഷിക്കുന്നതിനുവേണ്ടി പാപ്പ കന്യകാനാഥയുടെ മാധ്യസ്ഥം പ്രാർത്ഥിക്കുന്നത്. തത്സമയ സംപ്രേഷണത്തിലൂടെ കണ്ണിചേർന്ന് പാപ്പയുടെ പ്രാർത്ഥനയിൽ പങ്കുചേരാൻ സകലരെയും ക്ഷണിക്കുന്നു”- എന്നായിരിന്നു സന്ദേശം. പാപ്പയുടെ ജപമാല അര്‍പ്പണത്തിന്റെ തത്സമയ സംപ്രേക്ഷണം നമ്മുടെ നാടിൽ