
- Health
- Health news
- healthcare
- ആരോഗ്യം
- ആരോഗ്യ പരിചരണ പ്രശ്നങ്ങൾ
- ആരോഗ്യമേഖലയിൽ
- ക്യാമറ ഗുളിക
- ഡോക്ടർ - രോഗി ബന്ധം
- നമ്മുടെ ആരോഗ്യം
- ഫേസ്ബുക്ക് പോസ്റ്റ്
- രോഗം, ലക്ഷണങ്ങൾ
- രോഗത്തെ കൂടുതൽ അറിയാം
- രോഗനിർണ്ണയം
- രോഗമുക്തി
- രോഗികൾ
- സഞ്ചാരപഥം
നമ്മൾ കഴിക്കുന്ന ഗുളികക്കുള്ളിൽ ക്യാമറ ഒളിപ്പിച്ചുവയ്ക്കുക, ആ ഗുളികയുടെ സഞ്ചാരപഥം പുറത്തു ഘടിപ്പിച്ചിരിക്കുന്ന ഡാറ്റാ റീസിവറിൽ റെക്കോർഡ് ചെയ്യുക. ക്യാമറകൾ ഒപ്പിയെടുക്കുന്ന ഈ ചിത്രങ്ങൾ പരിശോധിച്ച് രോഗ നിർണയം നടത്തുക…
ക്യാമറ ഗുളിക
നമ്മൾ കഴിക്കുന്ന ഗുളികക്കുള്ളിൽ ക്യാമറ ഒളിപ്പിച്ചുവയ്ക്കുക, ആ ഗുളികയുടെ സഞ്ചാരപഥം പുറത്തു ഘടിപ്പിച്ചിരിക്കുന്ന ഡാറ്റാ റീസിവറിൽ റെക്കോർഡ് ചെയ്യുക. ക്യാമറകൾ ഒപ്പിയെടുക്കുന്ന ഈ ചിത്രങ്ങൾ പരിശോധിച്ച് രോഗ നിർണയം നടത്തുക…

ഐസക് അസിമോവിന്റെ സയൻസ് ഫിക്ഷൻ നോവലിലോ സ്റ്റീഫൻ സ്‌പെൽബർഗിന്റെ Sci – Fi സിനിമയിലോ ഉള്ള ഒരു രംഗമല്ലിത്; യുകെയിലെ യൂണിവേഴ്സിറ്റി ആശുപത്രികളിൽ NHS നടപ്പിലാക്കുന്ന ഡിജിറ്റൽ & ടെക്നോളജിക്കൽ ട്രാൻസ്ഫോർമേഷന്റെ ഭാഗമായി കൊളോണോസ്കോപ്പിക്കു പകരമായി നടത്തുന്ന രോഗനിർണയ രീതിയാണ് “പിൽ ക്യാം” അഥവാ ക്യാപ്സ്യൂൾ എൻഡോസ്കോപ്പി.

ഒരു ക്യാപ്സ്യൂളിനുള്ളിൽ ഒതുക്കിവച്ചിരിക്കുന്ന മൈക്രോ ക്യാമറകൾ ഒപ്പിയെടുക്കുന്ന കുടലിന്റെയും ആമാശയത്തിന്റെയും ചിത്രങ്ങൾ റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ വഴി പുറത്തേക്ക് അയക്കുന്നു.
ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസർ അറൈ ആ സിഗ്‌നലുകൾ സ്വീകരിച്ച് ഡാറ്റ റെക്കോർഡറിൽ ശേഖരിക്കുന്നു. പിന്നീട് ഈ ചിത്രങ്ങൾ കമ്പ്യൂട്ടറിലേക്ക് ഡൌൺലോഡ് ചെയ്ത് ഡോക്ടർമാർ പരിശോധിക്കുന്നു.

ഒരു ക്യാപ്സ്യൂൾ വിഴുങ്ങുന്നതിന്റെ ബുദ്ധിമുട്ടൊഴികെ ഈ പരിശോധനാ രീതി രോഗിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല, ആശുപത്രിയിൽ നടത്തുന്ന കൊളോണോസ്കോപ്പിയുടെ ചിലവിന്റെ പകുതി പോലും ഇതിനു വരികയുമില്ല എന്നതും ഇതിനെ പോപ്പുലർ ആക്കുന്ന സംഗതികളാണ്.
നമ്മൾ ജീവിക്കുന്ന സാങ്കേതികവിദ്യയുടെ സുവർണകാലഘട്ടത്തിൽ ആരോഗ്യരംഗവും അടിമുടി മാറ്റങ്ങൾക്കു വിധേയമാവുകയാണ്.

കോവിഡ് കാലത്ത് ചൈനയിൽ രോഗികൾക്ക് മരുന്ന് കൊടുക്കാൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ശബ്ദം വഴി നിയന്ത്രിക്കാവുന്ന ഇത്തരം റോബോട്ടുകളെ യു.കെയിലെ തൊഴിലാളി ക്ഷാമം നേരിടുന്ന കെയർ ഹോമുകളിൽ ഉപയോഗിക്കാവുന്നതിന്റെ സാദ്ധ്യതകൾ HSC അന്വേഷിക്കുകയാണ്.
അറപ്പോ, വെറുപ്പോ കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുകൊണ്ടു പ്രവർത്തിക്കുന്ന റോബോർട്ടുകൾ വൃദ്ധ പരിചരണത്തിന്റെ ചിലവുകുറയ്ക്കുക മാത്രമല്ല ഗുണനിലവാരം വർദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധർ കരുതുന്നു.

Manoj Mathew
clinical engineer at north Tees and Hartlepool NHS Foundation Trust
Capsule Endoscopy
What to expect when undergoing this test
https://www.verywellhealth.com/capsule-endoscopy-for-celiac-disease-diagnosis-562692
Capsule Endoscopy (Pill Cam)
https://www.digestivehealth.com.au/pillcam/
How It Works: The Endoscope Camera in a Pill
https://www.popsci.com/how-it-works/article/2008-03/how-it-works-endoscope-camera-pill/
