നിഷ്‌കളങ്കമായ പുഞ്ചിരികൊണ്ട് യേശു സ്‌നേഹത്തെ അടയാളപ്പെടുത്തിയ സാധു ഇട്ടിയവിരസ്വർഗ്ഗലോകത്തേക്ക് പോയി.

Share News

നിഷ്‌കളങ്കമായ പുഞ്ചിരികൊണ്ട് യേശു സ്‌നേഹത്തെ അടയാളപ്പെടുത്തിയ സാധു ഇട്ടിയവിര , 101-ാം ജന്മദിനത്തിന് നാല് ദിവസം ബാക്കി നിൽക്കെ സ്വർഗ്ഗലോകത്തേക്ക് പോയി.

കോതമംഗലം ഇരമലപ്പടി പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം. ചെറുപ്പം മുതലേ മനുഷ്യ സ്നേഹത്തിലും സഹാനുഭ്രൂ തിയിലും മുഴുകിയ ജീവിതമായിരുന്നു.

മലയാളത്തിലും ഇംഗ്ലീഷിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ”ഇംഗ്ലീഷ് എളുപ്പം പഠിക്കാം” എന്ന പുസ്തകം അരനൂറ്റാണ്ട് മുൻപ് ലക്ഷക്കണക്കിന് കോപ്പികൾ വിറ്റു പോയിരുന്നു .

ആറായിരത്തിലേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. . കൂടാതെ അൻപതിനായിരത്തോളം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് . 1950 – തിൽ ജസ്യൂട്ട് സന്യാസസഭയിൽ ചേർന്നെങ്കിലും വൈദീകനാകാതെ തിരിച്ചു പോന്നു.തുടർന്ന് ഒരു ഭിക്ഷാംദേഹിയായി (mendicant )ഭാരതം മുഴുവൻ ഒറ്റയ്ക്ക് നടന്ന് മനുഷ്യ സ്നേഹത്തെക്കുറിച്ചും ദൈവസ്നേഹത്തെക്കുറിച്ചും ജനങ്ങളോട് സംസാരിച്ചു. ‘ദൈവം സ്നേഹമാണ് ‘ എന്ന പോസ്റ്റർ താൻ ധരിച്ചിരിക്കുന്ന കുപ്പായത്തിന്റെ മുന്നിലുംപിന്നിലും എഴുതി പിടിപ്പിച്ച് സ്കൂളുകളിലും കോളേജുകളിലും പ്രസംഗിച്ചു നടന്നു

സാധുവിന്റെ കുടുംബജീവിതം തുടങ്ങിയത് 1978 ല്‍ തന്റെ 56-ാം വയസിലാണ്. തിരുവല്ല മണലേല്‍ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകള്‍ ലാലിയാണ് ഭാര്യ. ഏക മകന്‍ ജിജോ കോതമംഗലം സെന്റ്. ജോർജ് ഹയർ സെക്കന്ററി ഹൈസ്‌കൂള്‍ അദ്ധ്യാപകനാണ്. മരുമകൾ ജെയ്സി ജോസ് വാമറ്റം,ബെസ്ലഹം..മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദ്ദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്സർ അവാർഡ്, അൽബേറിയൻ ഇൻറർനാഷണൽ അവാർഡ്, ദർശന, ബിഷപ്പ് മങ്കുഴിക്കരി, ബിഷപ്പ് വയലിൽ തുടങ്ങിയ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ജന്മശതാബ്ദിയോടനുബന്ധിച്ച് സീറോ മലബാർ സഭ ഫാമിലി ആൻഡ് ലെയ്റ്റി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഭവനത്തിലെത്തി സാധു ഇട്ടിയവിരയെ ആദരിച്ചിരുന്നു.

https://cnewslive.com/news/43099/sadhu-ittiavira-pilgrim-of-divine-love-ak

Share News