എറണാകുളം അതിരൂപതയിൽ ജൂലൈ 3 മുതൽ എകികൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കും.| സർക്കുലർ പുറത്തിറങ്ങി.

Share News

ഏകികൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പണരീതി ക്രമികരണം നടപ്പിലാകുന്ന സാഹചര്യത്തിൽ ജൂലൈ 3 മുതൽ എറണാകുളം അങ്കമാലി രൂപതയിലെ കുരിയ അംഗങ്ങൾ മാറുന്നതാണ്.
ഏകികൃതരീതിയിൽ മാത്രം ഇപ്പോൾ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരിക്കുന്ന പള്ളികളിൽ പ്രസ്തുത ക്രമം മാറ്റമില്ലാതെ തുടരുന്നതാണ്.
ഏകികൃതരീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം സീറോമലബാർ സഭ മുഴുവനിലും മാറ്റമില്ലാതെ തുടരുന്നതാണ്.അതുകൊണ്ട് എറണാകുളം അതിരൂപതയിലും വീട്ടുവീഴ്ചയില്ല.
ഇപ്പോഴത്തെ തീരുമാനങ്ങൾ 2024 ജൂൺ 14,19 തീയതികളിൽ ചേർന്ന മെത്രാൻ സിനഡിന്റെ നിർദേശങ്ങൾ അനുസരിച്ചാണ്.

വിശുദ്ധ കുർബാന എറണാകുളം അത്തിരുപതയിലെ എല്ലാ ഇടവകളിലും അർപ്പിക്കേണ്ടതാണ്. ജൂലൈ 3 മുതൽ ആരംഭിക്കണം.
എല്ലാ പള്ളികളിലും എല്ലാ കുർബാനകളിലും വിശുദ്ധ കുർബാനയുടെ തക്സയിൽ നിർദേശിച്ചിരിക്കുന്നതുപോലെ വചനവേദി ( ബേമ്മാ )ഉപയോഗിക്കേണ്ടതാണ്.
നിലവിൽ അച്ചടക്കനടപടികൾക്ക് വിധേയമായ വൈദികരുടെ വിഷയങ്ങൾ കാനോനിക നിയമമസാധ്യതകളുടെ വെളിച്ചത്തിൽ മാത്രം രമ്യമായി പരിഹരിക്കുന്നതാണ്.

Share News