അറ്റോര്‍ണി ജനറലായി കെ.കെ വേണുഗോപാല്‍ തുടരും
ന്യൂഡല്‍ഹി:അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് കെകെ വേണുഗോപാല്‍ തുടരും. ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിയതിനെ തുടർന്നാണിത്. 89 കാരനായ അദ്ദേഹം അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് തീരുമാനം.
2017 ല്‍ ആണ് ഭരണഘടന വിദഗ്ദ്ധനായ കെ കെ വേണുഗോപാലിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ ആയി നിയമിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ തീരുനമാനം വേണുഗോപാല്‍ അംഗീകരിച്ചു. ജൂണ്‍ 30 നാണ് അദ്ദേഹം മൂന്ന് വര്‍ഷം കാലാവധി പൂർത്തിയാക്കുക.