
എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ഈറ്ററി ഹബ്ബിന് തറക്കല്ലിട്ടു.
എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ഈറ്ററി ഹബ്ബിന് തറക്കല്ലിട്ടു. ബി പി സി എൽ കൊച്ചിയുടെ സി എസ് ആർ ഫണ്ടിൽ നിന്നും അനുവദിച്ച 98 ലക്ഷം രൂപ കൊച്ചിൻ ഷിപ്പിയാർഡിന്റെ സി എസ് ആർ ഫണ്ടിൽ നിന്നും അനുവദിച്ച 26 ലക്ഷം രൂപ എന്നിവ മുതൽമുടക്കി ആദ്യ ഘട്ടവും എം പി ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ മുതൽ മുടക്കി രണ്ടാം ഘട്ടവും പൂർത്തീകരിക്കും.

ഏകദേശം പതിനായിരം ചതുരശ്ര അടിയോളം വിസ്തീർണ്ണത്തിൽ 3 നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. താഴത്തെ നിലയിൽ 75 ഓളം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള വിശാലമായ ഫുഡ് കോർട്ട്, ജീവനക്കാർക്കുള്ള പ്രത്യേക ഏരിയ, അടുക്കള, കോൾഡ് സ്റ്റോറേജ് ഏരിയാ ക്യാഷ് കൗണ്ടർ, ശുചി മുറി സംവിധാനങ്ങൾ എന്നിവയുണ്ടാകും. ഒന്നാമത്തെ നിലയിൽ രോഗികൾക്ക് വാർഡിൽ അവരവരുടെ കിടക്കക്കരികിൽ ഭക്ഷണം എത്തിച്ച് നൽകുന്ന ഊട്ടുപുര (ഡിപ്പാർട്ട്മെന്റ് ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക് ഡിപ്പാർട്ട്മെന്റ്) സജ്ജമാക്കും.

മൂന്നാമത്തെ നിലയിൽ ഊട്ടുപുരയിലെ ജീവനക്കാർക്കുള്ള താമസ സൗകര്യം ഒരുക്കും. ഇത് യഥാർഥ്യമാകുന്നതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയറ്ററി കിച്ചൻ യഥാർഥ്യമാക്കാൻ സാധിക്കും. എറണാകുളം ജനറൽ ഹോസ്പിറ്റലിൽ കഴിഞ്ഞ 15 വർഷക്കാലത്തോളമായി ജനറൽ ഹോസ്പിറ്റലിൽ ഡയറ്ററി കിച്ചന് നേതൃത്വം കൊടുക്കുന്ന പീറ്റർ ജോസഫിനെ ചടങ്ങിൽ ആദരിച്ചു. കൊച്ചിൻ ഷിപ്പ്യാർഡിൻറെ സി എസ് ആർ ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ മുടക്കി ആരംഭിച്ച ECMO പ്രോഗ്രാമിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.

ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമ താരം നിഖില വിമൽ മുഖ്യതിഥി ആയിരുന്നു.
Hibi Eden MP
