
സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് ഹോട്സ്പോട്ടുകൾ കൂടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10 പുതിയ കോവിഡ് ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് വാര്‍ഡ് 17), ബാലരാമപുരം (5), വഞ്ചിയൂര്‍ (82), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എന്മകജെ (4), ബേഡഡുക്ക (3), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (18), കോങ്ങാട് (2), കുഴല്‍മന്ദം (5), ആലപ്പുഴ ജില്ലയിലെ നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മുത്തോളി (കണ്ടൈന്‍മെന്റ് വാര്‍ഡ് 1), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (8), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (2) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 130 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.