തിരുച്ചിറപ്പള്ളിയില്‍ ആള്‍ക്കൂട്ടം മലയാളി യുവാവിനെ അടിച്ചുകൊന്നു
തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ ജനക്കൂട്ടം മലയാളി യുവാവിനെ അടിച്ചുകൊന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്.
തിരുച്ചിറപ്പള്ളി അല്ലൂരിലാണ് സംഭവം. ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും മോഷ്ടാക്കള്‍ എന്നു സംശയിച്ച് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അരവിന്ദന്‍ ജിയാപുരം പൊലീസിന്റെ കസ്റ്റഡിയിലാണ്.